ബംഗ്ലാദേശിൽ മത നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊന്ന് കെട്ടി തൂക്കി ഇസ്ലാം മത വിശ്വാസികൾ

ബംഗ്ലാദേശിൽ ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ ക്രൂരമായി കൊലചെയ്ത് മൃതദേഹം മരത്തിൽ കെട്ടി തൂക്കി കത്തിച്ചു

author-image
Vineeth Sudhakar
New Update
RAPE MURDER

ബംഗ്ലാദേശ് : ബംഗ്ലാദേശിൽ മത നിന്ദ നടത്തി എന്ന് ആരോപിച്ച് ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ധിച്ചു കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടി തൂക്കി കത്തിച്ചു.ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെയാണ് ഇസ്ലാം മത വിശ്വാസികൾ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയത്.സോഷ്യൽ മീഡിയയിൽ അക്രമ ദൃശ്യങ്ങൾ വൈറൽ ആയതോടെ പോലീസ് കേസ് എടുത്തിട്ടുണ്ട്.ഈ ദാരുണ സംഭവം സമാനതകളില്ലാത്ത ക്രൂരതയുടെയും മതഭ്രാന്തിന്റെയും ഉദാഹരണമാണ്. സമാധാനപരമായ സഹവർത്തിത്വത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾ ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാൻ സാധിക്കില്ല. മതത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ച നടന്നു വരുകയാണ്.