ലൈംഗികാതിക്രമ കേസിൽ സംവിധായകൻ പി ടി കുഞ്ഞു മുഹമ്മദിന് മുൻ‌കൂർ ജാമ്യം

author-image
Vineeth Sudhakar
New Update
IMG_0650

സഹപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ സംവിധായകൻ പി ടി കുഞ്ഞു മുഹമ്മദിന് മുൻ‌കൂർ ജാമ്യം ലഭിച്ചു.സിനിമാ ചർച്ചയ്ക്കിടെ  തന്നോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക താത്പര്യത്തോടെ സമീപിക്കുകയും ചെയ്തു എന്നാണ് കേസ്.പരാതിയെത്തുടർന്ന് ലൈംഗികാതിക്രമ കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഇതേ തുടർന്ന് സാംസ്കാരിക മേഖലയിലെയും രാഷ്ട്രീയ മേഖലയിലെയും വിവിധ പദവികളിൽ നിന്ന് അദ്ദേഹത്തിന് മാറിനിൽക്കേണ്ടി വന്നിരുന്നു.ആരോപണം ഉയർന്ന സമയത്ത് അദ്ദേഹം അത് നിഷേധിച്ചിരുന്നു. രാഷ്ട്രീയമായോ വ്യക്തിപരമായോ തന്നെ തകർക്കാൻ വേണ്ടിയുള്ള നീക്കമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.തുടർന്ന് കോടതി രണ്ടു പേരുടെയും വാദം കേൾക്കുകയും ഉപാതികളോട് കുഞ്ഞു മുഹമ്മദിന് ജാമ്യം അനുവദിക്കുകയും ആയിരുന്നു.ഏഴ് ദിവസങ്ങൾക്ക് ശേഷം അന്വേഷണ സംഘത്തിനു മുന്നിൽ ഹാജറാവണം. തിരുവന്തപുരത്താണ് കേസ് ഇപ്പോൾ നടക്കുന്നത്.കൂടാതെ സമാനപരമായ കേസിൽ ഇനി ഉൾപ്പെടരുത് എന്നും കോടതി താക്കീത് നൽകിയിട്ടിട്ടുണ്ട്.