/kalakaumudi/media/media_files/2025/12/20/img_0651-2025-12-20-21-03-15.jpeg)
ശബരിമല സ്വർണ കൊള്ളയിൽ കേസെടുക്കാൻ ഒരുങ്ങി ED.ഇസി.ഐ ആർ രെജിസ്റ്റർ ചെയ്യാൻ ഡയറക്ടറേറ്റിന്റെ അനുമതി തേടി കത്തയച്ചു.ബെല്ലാരിയിലെ ജൊല്ലറി ഉടമ ഗോവർദ്ധൻ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ഒന്നര കോടി രൂപ നൽകി എന്ന് SIT ക്ക് മൊഴി നൽകി.പണം നൽകിയതിന്റെ തെളിവുകളും അദ്ദേഹം കൈമാറി.ശബരിമല സ്വർണം കയിൽ കിട്ടിയപ്പോൾ കുറ്റബോധം വന്നു എന്നും അതിനാൽ പത്ത് ലക്ഷം രൂപ അന്നദാനം നടത്താൻ നൽകി എന്നും. ഗോവർദ്ധൻ മൊഴി നൽകി.എന്നാൽ തങ്ങൾക്ക് ഇതിൽ പങ്കില്ല എന്നും ഒരു വ്യാപാരി എന്ന നിലയിലാണ് സ്വർണം വാങ്ങിയത് എന്നുമാണ് ഇയാൾ പറഞ്ഞിരിക്കുന്നത്.നിലവിൽ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഒരു കേസ് ആണ് ശബരിമല സ്വർണ കൊള്ള.ഇതിലെ മുഖ്യ സൂത്രധാരൻ ഉണ്ണി കൃഷ്ണൻ പോറ്റിയാണ്.എന്നാൽ ഇതിനു മുകളിൽ വമ്പന്മാർ ഉണ്ടെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പോറ്റി പറഞ്ഞിരുന്നു.നിലവിൽ വലിയ സാമ്പത്തിക തട്ടിപ്പ് കേസ് കൂടിയായ ശബരിമല കേസിൽ നടപടി എടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇ ഡി .വരും ദിവസങ്ങളിൽ കൂടുതൽ നടപടിയും അറസ്റ്റും ഉണ്ടാകും എന്ന് കരുതാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
