/kalakaumudi/media/media_files/2025/09/26/ksrtc-2025-09-26-15-19-43.jpg)
കെ എസ് ആർ ടീസിയിൽ കയറിയ കുട്ടികളെ രാത്രി പറഞ്ഞ സ്റ്റോപ്പിൽ ഇറക്കിയില്ല തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.
ഇന്നലെ രാത്രി ഉണ്ടായ സംഭവത്തിൽ ആണ് ഇപ്പോൾ നടപടി ഉണ്ടാകുന്നത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ കണ്ടക്ടറെ ആണ് ഇപ്പോൾ പുറത്താക്കിയത്. തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് വരുന്ന ബസ്സിൽ അങ്കമാലി നിന്ന് രണ്ടു കുട്ടികൾ കയറി. 64 രൂപയുടെ ടിക്കറ്റ് എടുത്ത കുട്ടികളെ പൊങ്ങത്ത് ഇറക്കാൻ പറഞ്ഞപ്പോൾ പറ്റില്ല മുരിങ്ങൂർ ഇറക്കാം എന്ന് കണ്ടക്ടർ പറഞ്ഞു. തുടർന്ന് കണ്ടക്ടരും കുട്ടികളും തമ്മിൽ വാക്ക് തർക്കം ഉണ്ടായി, ബസ്സിക്ക് യാത്രക്കാരും കണ്ടക്ടറോട് അവിടെ ഇറക്കി നൽകാൻ പറഞ്ഞപ്പോൾ അയാൾ കേട്ടില്ല. തുടർന്ന് പോലീസിൽ വിവരം അറീച്ചു. സ്റ്റാൻഡിൽ എത്തിയ കുട്ടികൾ ഉടൻ തന്നെ നടപടികൾ സ്വീകരിച്ചു,ഡിപ്പോയിൽ പരാതി നൽകുക ആയിരുന്നു.സംഭവം വാർത്ത ആയതോടെ
കണ്ടക്ടറെ സർവീസിൽ നിന്ന് പുറത്താക്കുക ആയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
