/kalakaumudi/media/media_files/2025/01/24/p6LrunvcyvCL95RoXWqM.jpg)
വയനാട്.: വയനാട് പുൽപ്പള്ളി വണ്ടിക്കടവിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണ അന്ത്യം.വിറക് ശേഖരിക്കാൻ പോയ മാരനെ ആണ് കടുവ ആക്രമിച്ചു കൊന്നത്.മാരന്റെ മൃതദേഹം കാട്ടിൽ നിന്ന് ഒരു അഞ്ഞൂറ് മീറ്റർ ദൂരെ നിന്നാണ് ലഭിച്ചത്.അത്ര ദൂരം കടുവ കടിച്ചെടുത്തു കൊണ്ടു പോകുക ആയിരുന്നു.ബന്ധുക്കൾ അന്വേഷിച്ച് എത്തുമ്പോൾ മാരാന് ജീവനുണ്ടായിരുന്നു.എന്നാൽ പുറത്ത് എത്തിക്കുന്നതിനു മുൻപ് തന്നെ മരണപ്പെട്ടു.തുടർന്ന് നാട്ടുകാർ ഇവിടെ വലിയ തോതിൽ പ്രതിഷേധം നടത്തി വരുകയാണ്.ഇതിനു കുറച്ചു ദിവസങ്ങൾക്ക് മുൻപ് കടുവ ഒരു പോത്തിനെ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.എന്നാൽ ഇതിന് ഒരു നടപടിയും അധികൃതർ എടുത്തിരുന്നില്ല.അക്രമണത്തിൽ കൊല്ലപ്പെട്ട മാരന്റെ മൃതദേഹം പോസ്റ്റുമോട്ടം ചെയ്യാൻ സമ്മതിക്കാതെ തടഞ്ഞു വെച്ചിരിക്കുയാണ്.കടുവയെ കൊല്ലാനുള്ള ഉത്തരവ് ലഭിച്ചാൽ മാത്രമേ വിട്ട് നൽകുള്ളൂ എന്ന ശക്തമായ നടപടിയിലാണ് ബന്ധുക്കളും നാട്ടുകാരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
