/kalakaumudi/media/media_files/2025/12/20/img_0653-2025-12-20-22-35-58.jpeg)
തിരുവന്തപുരം :മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിയ ശ്രീലങ്കന്‍ സ്വദേശി കസ്റ്റഡിയില്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനില്‍ നോക്കുന്നതുപോലെ സന്ദേശങ്ങളും ഫോട്ടോകളും കാണാന്‍ കഴിയും വിധമുള്ള ഗ്ലാസില്‍ കാമറയും ഉണ്ട്. ഇതുവഴി ഫോട്ടോകള്‍ പകര്‍ത്താനും സാധിക്കും. ക്ഷേത്രത്തിൽ എത്തിയ ഇയാളുടെ പ്രവർത്തിയിൽ സംശയം തോന്നിയ ചില ഭക്തർ അധികൃതരെ വിവരം അറീക്കുക ആയിരുന്നു.തുടർന്നുള്ള പരിശോധനയിൽ ആണ് മെറ്റ ഗ്ലാസ് കണ്ടെത്തിയത്.ഏതെങ്കിലും തരത്തിലുള്ള മോഷണ ശ്രമത്തിനുള്ള പദ്ധതിയുടെ ഭാഗമോ മറ്റോ ആണോ എന്നുള്ള സംശയത്തിലാണ് ഭക്തർ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
