/kalakaumudi/media/media_files/2025/12/21/img_0661-2025-12-21-11-10-44.jpeg)
തിരുവനന്തപുരം : വീടുകളിൽ നായകളെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കി.നിലവിൽ ലൈസൻസ് ആവശ്യം ഉണ്ടെങ്കിലും ആളുകൾ അത് കൃത്യമായി പാലിക്കാത്തത് ആണ് വീണ്ടും നടപടി ശക്തമാക്കാൻ കാരണം.ഒരു വീട്ടിൽ രണ്ടു നായകളെ മാത്രമേ ഇനി വളർത്താൻ സാധിക്കുള്ളു.പല ആളുകളും സോഷ്യൽ മീഡിയയിലും റീലും മറ്റും കണ്ട് ആകൃഷ്ടരായാണ് നായകളെ വാങ്ങി വളർത്തുന്നത്.പിന്നീട് ഇവയെ തെരുവിൽ ഉപേക്ഷിക്കുന്നത് ഇപ്പോൾ ഒരു പതിവായി മാറിയിരിക്കുന്നു.ഒരുപരിധി വരെ ഇതിനു തടയിടാൻ കൂടിയാണ് ലൈസൻസ് നിർബന്ധം ആക്കുന്നത്.നായകൾക്ക് കൃത്യമായ വാക്സിനേഷൻ, വന്ധ്യംകരണം എന്നിവ നിയമം അനുശാസിക്കുംവിധം അതത് കാലയളവുകളിൽ ചെയ്യണം. കുത്തിവെപ്പെടുത്ത നായകൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കും .ഇത്തരം നായകളെ മാത്രമേ ലൈസൻസോടെ വളർത്താൻ സാധിക്കു.രണ്ടിൽക്കൂടുതൽ നായകളെ വളർത്തണമെങ്കിൽ ബ്രീഡേഴ്സ് ലൈസൻസ് എടുക്കണം. നായകളുടെ പ്രജനനത്തിനുശേഷം അവയെ കൃത്യസമയത്ത് വിൽക്കാൻ കഴിയാതെവരുമ്പോൾ തെരുവിൽ ഉപേക്ഷിക്കുക പതിവായതോടെ ആണ് ഈ തീരുമാനം.മൈക്രോചിപ്പ് ഘടിപ്പിച്ചാൽ നായകളെ തെരുവിൽ ഉപേക്ഷിക്കുന്നവരെ എളുപ്പം കണ്ടെത്താനാകും. നായയുടെ പേര്, ഇനം, ഉടമസ്ഥന്റെ പേര്, വിലാസം എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കും.ചിപ്പി ഘടിപ്പിക്കാൻ ഒരു നിശ്ചിത ഫീസ് ഈടാക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
