/kalakaumudi/media/media_files/2025/12/21/ef266a37-02da-47e0-b318-7f4885e769e5-2025-12-21-16-19-33.jpeg)
പത്തനംതിട്ട :102 മത്തെ വയസ്സിൽ അയ്യപ്പനെ കൺ നിറയെ കണ്ട് പാറുക്കുട്ടിയമ്മ.ഇത് മൂന്നാം തവണയാണ് പാറുകുട്ടിയമ്മ അയ്യനെ കാണാൻ ശബരിമല എത്തുന്നത്.2023 ൽ തന്റെ 100 മത്തെ വയസ്സിലാണ് ആദ്യമായി അമ്മ ശബരിമല എത്തുന്നത് പിന്നീട് 2024 ,25 കാലഘട്ടത്തിൽ തുടർച്ചയായി എത്തുക ആയിരുന്നു.പതിനെട്ടാം പടി വരെ ഡോളിയിൽ എത്തിയ പാറു കുട്ടിയമ്മയെ പിന്നീട് പോലീസിന്റെ സഹായത്തോടെ പടികയറി.
പേരക്കുട്ടികളും ബന്ധുക്കളും അടക്കം പന്ത്രണ്ട് അംഗ സംഘത്തോടൊപ്പമാണ് അമ്മ മലയിൽ എത്തിയത്. വയനാട് മീനങ്ങാടി സ്വദേശിയാണ് പാറുക്കുട്ടിയമ്മ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
