/kalakaumudi/media/media_files/2025/12/22/img_0665-2025-12-22-10-34-40.jpeg)
കർണ്ണാടക: കർണ്ണാടകയിലെ ഹുബ്ബള്ളിയിൽ 19 കാരിയെ അതി ക്രൂരമായി വെട്ടി കൊലപ്പെടുത്തത്തി അച്ഛനും സഹോദരനും. പത്തൊൻപത്കാരിയായ മാന്യത പാട്ടീൽ സമീപവസിയാ വിവേകാനന്ദൻ എന്ന യുവാവുമായി പ്രണയത്തിൽ ആയിരുന്നു.ഇതറിഞ്ഞ വീട്ടുകാർ വലിയ തോതിൽ പ്രശ്നം ഉണ്ടാക്കിയതോടെ മാന്യത ഏഴ് മാസങ്ങൾക്ക് മുൻപ് വിവേകാനന്ദന്റെ കൂടെ ഇറങ്ങി പോകുകയായിരുന്നു.രണ്ടു പേരും മറ്റൊരു നാട്ടിലേക്ക് താമസം മാറ്റി.പിന്നീട് ബന്ധുക്കളും പോലീസും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു ഇവരെ നാട്ടിലേക്ക് കൊണ്ട് വരുകയായിരുന്നു.തിരിച്ചെത്തി വൈകുന്നേരം വീട്ടിൽ ഇരിക്കുമ്പോഴാണ് കൊലപാതകം നടക്കുന്നത്.വിവേകാന്ദന്റെ അച്ഛനെ ആദ്യം ട്രാക്റ്റർ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ച ശേഷം അച്ഛൻ അപകടത്തിൽ ആണെന്ന് വീട്ടിൽ ഉള്ള ആളുകളെ വിളിച്ചു അറീച്ചു.ബന്ധുക്കൾ അവിടേക്ക് പോയ സമയത്ത് ആണ് അച്ഛനും സഹോദരനും മറ്റൊരു ബന്ധുവും കൂടി വീട്ടിൽ കയറി ആറ് മാസം ഗർഭിണിയായ മാന്യതയെ കോടാലിയും,വെട്ടു കത്തിയും ഉപയോഗിച്ച് വെട്ടി കൊല്ലുന്നത്.തടയാൻ ശ്രമിച്ച ഭർതൃ മാതാവിനെയും ക്രൂരമായി ഇവർ വെട്ടി പരിക്കേൽപ്പിച്ചു.ഇവർ ഗുരുതരാവസ്ഥയിൽ ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ആണ്.
ഇതേസമയം തന്നെ അച്ഛന്റെ അപകട സ്ഥലത്ത് എത്തിയ വിവേകാന്ദനെയും മറ്റു ബന്ധുക്കളെയും മാന്യതയുടെ മറ്റു ബന്ധുക്കൾ ചേർന്ന് അതി ക്രൂരമായി മർദ്ധിച്ചു.ഇപ്പോൾ കർണാടക പോലീസ് കേസ് എടുത്ത് പ്രതികളെ പിടികൂടുകയും ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
