എറണാകുളം : സംസ്ഥാനത്ത് ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നു.എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെ ശസ്ത്രക്രിയ ആരംഭിക്കും.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും മസ്‌തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയം നേപ്പാൾ സ്വദേശി ദുർഗയ്ക്ക് ആണ് മാറ്റി വെക്കുന്നത്.കഴിഞ്ഞ ഏഴ് മാസമായി ദുർഗ കേരളത്തിൽ എത്തി ഹൃദയ മാറ്റ ശസ്ത്രക്രിയ്ക്ക് വേണ്ട ചികിത്സ നടത്തുകയായിരുന്നു.എന്നാൽ മൂന്നു മാസം മുൻപ് ആരോഗ്യ സ്ഥിതി വളരെ മോശമായി എന്നാൽ കേന്ദ്ര നിയമ പ്രകാരം രാജ്യത്തിനു പുറത്ത് ഉള്ളവർക്ക് അവസാനമാണ് പരിഗണന നൽകേണ്ടിയിരുന്നതു.ഇന്ന് 11:30 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഷിബുവിന്റെ മൃതദേഹം എയർ ആംബുലൻസിൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കും.
സംസ്ഥാനത്ത് ആദ്യമായി ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ
എറണാകുളം ജനറൽ ആശുപത്രിയിൽ നേപ്പാൾ സ്വദേശി ദുർഗയാമിക്ക് ആണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നത്.
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
