ഭാര്യയെ ജോലി സ്ഥലത്ത് വെട്ടി കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ

പൂനൂർ ഉണ്ണിക്കുളം ചാലുപറമ്പിൽ ഉപീഷ് കുമാറിനെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.

author-image
Vineeth Sudhakar
New Update
075d116a-76fc-46ac-8eb4-574dbf7ef1d3

075d116a-76fc-46ac-8eb4-574dbf7ef1d3

കോഴിക്കോട് : ഭാര്യയെ ജോലി സ്ഥലത്ത് എത്തി വെട്ടി കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.പൂനൂർ ഉണ്ണിക്കുളം ചാലുപറമ്പിൽ ഉപീഷ് കുമാർ (44). നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.കോഴിക്കോട് സി.എച്ച്. ക്രോസ് റോഡിലുള്ള ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെച്ചാണ്  ഇയാൾ ഭാര്യയ്ക്ക് നേരെ ആക്രമണം നടത്തിയത്.ഓഫീസിൽ കൊടുവാളുമായെത്തിയ ഉപീഷ് കുമാർ ഭാര്യയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ജീവനക്കാർ ഭയന്നുനിൽക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.രക്ഷിക്കാൻ ശ്രമിച്ച സഹ പ്രവർത്തകയ്ക്കും പരിക്കേറ്റിട്ടുണ്ട്.തുടർന്ന് സഹപ്രവർത്തകരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് യുവതിയെ രക്ഷപ്പെടുത്തുകയും അക്രമിയെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.മയക്കുമരുന്നിനും കഞ്ചാവിനും അടിമയായ ഇയാളുടെ ഉപദ്രവം സഹിക്കാതെ ഭാര്യയും മൂന്ന് മക്കളും കുറച്ചു കാലമായി ഇയാളിൽ നിന്ന് അകന്നു താമസിക്കുക ആയിരുന്നു.മുൻപും ഇയാൾ ഭാര്യയെ ആക്രമിച്ചിട്ടുണ്ട്.ഇയാളുടെ പേരിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്.