ഇ​ന്‍​ഷു​റ​ന്‍​സ് തു​ക ല​ഭി​ക്കാ​ൻ പി​താ​വി​നെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ന്ന മ​ക്ക​ൾ അ​റ​സ്റ്റി​ൽ

ഉ​റ​ക്ക​ത്തി​നി​ടെ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച​താ​യാ​ണ് കു​ടും​ബം നാ​ട്ടു​കാ​രോ​ടും ബ​ന്ധു​ക്ക​ളോ​ടും പ​റ​ഞ്ഞ​ത്.എ​ന്നാ​ല്‍ ഒ​രു ഇ​ന്‍​ഷു​റ​ന്‍​സ് ക​മ്പ​നി സം​ശ​യാ​സ്പ​ദ​മാ​യ ചി​ല കാ​ര്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് .എ​സ്ഐ​ടി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​യു​ക​യും ചെ​യ്ത​ത്.

author-image
Vineeth Sudhakar
New Update
snake

ചെ​ന്നൈ: ഇ​ന്‍​ഷു​റ​ന്‍​സ് തു​ക ല​ഭി​ക്കു​ന്ന​തി​നാ​യി മ​ക്ക​ള്‍ പി​താ​വി​നെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ലാ​ണ് സം​ഭ​വം.സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലെ ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റാ​യ ഇ.​പി. ഗ​ണേ​ശ(56)​നെ ഒ​ക്ടോ​ബ​റി​ല്‍ ത​ന്റെ  വ​സ​തി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്ന് ആ​ദ്യം ക​രു​തി​യ പോലീസ് കേസ് ക്ലോസ് ചെയ്യുക ആയിരുന്നു.
ഉ​റ​ക്ക​ത്തി​നി​ടെ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച​താ​യാ​ണ് കു​ടും​ബം നാ​ട്ടു​കാ​രോ​ടും ബ​ന്ധു​ക്ക​ളോ​ടും പ​റ​ഞ്ഞ​ത്.എ​ന്നാ​ല്‍ ഒ​രു ഇ​ന്‍​ഷു​റ​ന്‍​സ് ക​മ്പ​നി സം​ശ​യാ​സ്പ​ദ​മാ​യ ചി​ല കാ​ര്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് .എ​സ്ഐ​ടി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​യു​ക​യും ചെ​യ്ത​ത്.സം​ഭ​വ​ത്തി​ല്‍ പൊ​ത്താ​തു​ര്‍​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ മോ​ഹ​ന്‍ രാ​ജ്(26), ഹ​രി​ഹ​ര​ന്‍(27) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗ​ണേ​ശ​ന്‍റെ പേ​രി​ല്‍ മൂ​ന്ന് കോ​ടി രൂ​പ​യു​ടെ ഇ​ന്‍​ഷു​റ​ന്‍​സ് പോ​ളി​സി ഉ​ണ്ടാ​യി​രു​ന്നു.കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​ന​ത്തെ​ക്കാ​ള്‍ വ​ലി​യ തു​ക പ്രീ​മി​യ​മാ​യി അ​ട​യ്ക്കു​ന്ന പോ​ളി​സി​ക​ളാ​യി​രു​ന്നു ഇ​വ​യെ​ല്ലാം. ഇ​ത് ക​മ്പ​നി​യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്.പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​നാ​യി വ​ലി​യ ആ​സൂ​ത്ര​ണ​മാ​ണ് മ​ക്ക​ള്‍ ന​ട​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. വി​ഷ പാ​മ്പു​ക​ളെ വാ​ങ്ങാ​ന്‍ സ​ഹാ​യി​ച്ച കൂ​ട്ടാ​ളി​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി.മ​ര​ണ​ത്തി​ന് ഏ​ക​ദേ​ശം ഒ​രാ​ഴ്ച മു​മ്പ് ഒ​രു മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ കൊ​ണ്ട് പി​താ​വി​ന്‍റെ കാ​ലി​ല്‍ ക​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മാ​ര​ക​മ​ല്ലാ​ത്ത​തി​നാ​ല്‍ പ​ദ്ധ​തി പ​രാ​ജ​യ​പ്പെ​ട്ടു. പി​ന്നീ​ട് വ​ള​രെ വി​ഷ​മു​ള്ള ഒ​രു മ​ഞ്ഞ​വ​ര​യ​ൻ പാമ്പിനെ കൊ​ണ്ട് ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.സം​ശ​യം ഉ​ണ്ടാ​വാ​തി​രി​ക്കാ​നാ​യി പാ​മ്പി​നെ വീ​ടി​നു​ള്ളി​ല്‍ വ​ച്ച് കൊ​ല്ലു​ക​യും ചെ​യ്തു. ആ​റ് പേ​രെ​യാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്ത​ത്.