/kalakaumudi/media/media_files/ePTOMIwmCNnTnrXpD0Mn.jpg)
പാ​ല​ക്കാ​ട്: സി​പി​എം ല​ക്കി​ടി ലോ​ക്ക​ൽ ക​മ്മി​റ്റി മു​ൻ അം​ഗ​ത്തി​ന് ക്രൂ​ര​മ​ർ​ദ​നം. തെ​ക്കും​ചെ​റോ​ട് സ്വ​ദേ​ശി സു​രേ​ന്ദ്ര​നാണ് ക്രൂര മർദ്ദനം ഏറ്റത്.കൈ​കാ​ലു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ ഇ​യാ​ളെ വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ നാ​ലം​ഗ സം​ഘം ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് ഇയാളെ മർദ്ധിക്കുകയായിരുന്നു.കഴിഞ്ഞ ഇലക്ഷനിൽ കാ​ല​ങ്ങ​ളാ​യി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തെ​ക്കും​ചെ​റോ​ട് വാ​ർ​ഡ് സി​പി​എ​മ്മി​ന് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. വൻ ഭൂരി പക്ഷത്തോടെ മു​സ്​ലിം ലീ​ഗാ​ണ് ഇ​വി​ടെ വി​ജ​യി​ച്ചി​രു​ന്ന​ത്. ഇ​തി​ന് സ​ഹാ​യി​ച്ച​ത് സു​രേ​ന്ദ്ര​നാ​ണ് എ​ന്ന ആ​ക്ഷേ​പ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് സം​ശ​യം.സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
