/kalakaumudi/media/media_files/2025/12/22/2366e867-6bcd-4ba8-b3ab-76aa62709fde-2025-12-22-23-25-58.jpeg)
ബം​ഗു​ളൂ​രു: ക​ന്ന​ഡ ന​ടി ചൈ​ത്രയെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. സ​ഹോ​ദ​രി ലീ​ലയാണ് ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി നൽകിയത്.ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും വ​ർ​ധ​ൻ എ​ന്‍റ​ർ​പ്രൈ​സ​സി​നന്റെ ഉ​ട​മ​യു​മാ​ണ് ചൈത്രയുടെ ഭർത്താവ് ഹർഷ വർധൻ.2023 ലാ​ണ് ഇ​രുവരുടെയും വിവാഹം ന​ട​ന്ന​ത്.ഇപ്പോൾ എ​ട്ട് മാ​സ​ങ്ങ​ളാ​യി ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞാ​ണ് താ​മ​സി​ക്കു​ന്ന​ത്. വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ​തി​നു ശേ​ഷ​വും ചൈ​ത്ര സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു.ഡി​സം​ബ​ര്‍ ഏ​ഴി​ന്, ചൈ​ത്ര ഷൂ​ട്ടിം​ഗി​നാ​യി മൈ​സൂ​രു​വി​ലേ​ക്ക് പോ​യി​രു​ന്ന​താ​യി കു​ടും​ബം പ​റ​ഞ്ഞു.ഈ ​യാ​ത്ര​യ്ക്കി​ടെ ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ ത​ട്ടി​ക്കൊ​ണ്ടു​ പോയി എന്നാണ്
ആ​രോ​പ​ണം. ഹ​ര്‍​ഷ​വ​ർ​ധ​ന്‍ ത​ന്റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ കൗ​ശി​കി​ന് 20,000 രൂ​പ​ ന​ല്‍​കി മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചൈ​ത്ര​യെ കാ​റി​ല്‍ ബ​ല​മാ​യി കൊ​ണ്ടു​പോ​യെ​ന്നാ​ണ് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്.നിലവിൽ ചൈ​ത്ര​യു​ടെ സ​ഹോ​ദ​രി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
