ഭർത്താവിനെ കൊന്ന് വെട്ടി നുറുക്കി ബാഗുകളിലാക്കി ഭാര്യയും കാമുകനും

ഉത്തർ പ്രദേശിലാണ് ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കിയത്.

author-image
Vineeth Sudhakar
New Update
MURDER BNGL

ഉത്തർ പ്രദേശ് : ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിച്ച ഭാര്യയെയും ഇതിന് സഹായിച്ച കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ സാംബാൽ ജില്ലയിലാണ് സംഭവം. ചന്ദൗസിയിലെ ചുന്നി എന്ന പ്രദേശത്തെ ഷൂ വ്യാപാരിയായ രാഹുല്‍ (40) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലയും മറ്റ് ശരീരഭാഗങ്ങളും  ഇതുവരെ കണ്ടെത്തിയിട്ടില്ല. രാഹുലിന്റെ ഭാര്യ റൂബിയെയും കാമുകൻ എന്ന് കരുതപ്പെടുന്ന ഗൗരവിനെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്.ഡിസംബര്‍ 15-ന് ചന്ദൗസിയിലെ പത്രൗവ റോഡിലെ ഈദ്ഗാഹിന് സമീപത്തുനിന്നും ശരീരഭാഗങ്ങള്‍ അടങ്ങിയ പോളിത്തീന്‍ ബാഗുകള്‍ നാട്ടുകാര്‍ കണ്ടെത്തിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. പ്രദേശവാസികള്‍ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോളിത്തീന്‍ ബാഗുകള്‍ പരിശോധിച്ചപ്പോള്‍ മനുഷ്യ ശരീരം കഷണങ്ങളാക്കിയതാണെന്ന് പോലീസ് കണ്ടെത്തി.കയ്യിൽ പച്ച കുത്തിയ രാഹുൽ എന്ന പേര് കിട്ടിയതോടെ പോലീസ് മരിച്ച വ്യക്തിയെ കണ്ടെത്തുക ആയിരുന്നു.തുടർന്നുള്ള അന്വേഷണത്തിൽ ആണ് ഭാര്യ പ്രതിയാണ് എന്ന് മനസ്സിലാകുന്നത്.