/kalakaumudi/media/media_files/2025/12/24/img_0713-2025-12-24-11-16-51.jpeg)
ഇടുക്കി :80 വയസ്സുകാരിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കേസിൽ ചെറുമകനും കാമുകിയും അറസ്റ്റിലായി. ഇടുക്കി രാജകുമാരി സ്വദേശിയായ മറിയക്കുട്ടിയുടെ സ്വർണ്ണവും പണവുമാണ് കഴിഞ്ഞ ദിവസസം ചെറുമകൻ സൈബു തങ്കച്ചനും സുഹൃത്ത് അനില ജോസിഫും ചേർന്ന് കവർന്നത്.തുടർന്നുള്ള അന്വേഷണത്തിൽ പോലീസ് രണ്ടു പേരെയും അറസ്റ്റ് ചെയ്യുക ആയിരുന്നു.തുടർന്ന് അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.വീട്ടിൽ മറിയക്കുട്ടി മാത്രമുണ്ടായിരുന്ന സമയത്ത് ആയിരുന്നു മോഷണ ശ്രമം.മറിയകുട്ടിയെ ഡൈനിംഗ് ടേബിളിൽ കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. പണത്തിനായി മോഷ്ടാക്കൾ തിരയുന്നതിനിടയിൽ, മറിയക്കുട്ടി കെട്ടഴിച്ചു രക്ഷപ്പെടുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
