SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് SIR കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24 ലക്ഷം പേർ വോട്ടര്‍പട്ടികയില്‍നിന്ന് പുറത്തായി.

author-image
Vineeth Sudhakar
New Update
SIR

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24,08,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു കേല്‍ക്കര്‍.ആകെ 2,54,42,352 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. 6,49,885 വോട്ടര്‍മാർ മരണമടഞ്ഞു. 6.45 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. 8.16 ലക്ഷം പേർ താമസം മാറി. ഒന്നിൽ കൂടുതൽ തവണ പേരുള്ളവർ 1.36 ലക്ഷം പേർ എന്നിങ്ങനെ ആണ് കണക്ക്.നിലവില്‍ ഒഴിവാക്കപ്പെട്ടവര്‍ക്കു വീണ്ടും പേര് ചേര്‍ക്കാന്‍ ഫോം 6 പൂരിപ്പിച്ചു നല്‍കണമെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. ഇതിനൊപ്പം സത്യവാങ്മൂലവും സമര്‍പ്പിക്കണം. ഇന്നു മുതല്‍ ഒരു മാസത്തേക്ക് പരാതികള്‍ ഉള്‍പ്പെടെ പരിഗണിക്കും. വിദേശത്തുള്ളവര്‍ക്കു പേരു ചേര്‍ക്കാന്‍ ഫോം 6 എ നല്‍കണം. എല്ലാ ഫോമുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബിഎല്‍ഒമാരെ സമീപിച്ചും ഫോമുകള്‍ പൂരിപ്പിക്കാം.ജനുവരി 22. ആണ് അവസാന തിയ്യതി.