/kalakaumudi/media/media_files/2025/12/24/img_0717-2025-12-24-11-54-07.jpeg)
തൃശൂർ: ബാറുടമകളിൽ നിന്നും കള്ളുഷാപ്പ് കോൺട്രാക്ടർമാരിൽ നിന്നും മാസപ്പടിയായി വാങ്ങിയ പണവുമായി ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ സി യു ഹരീഷ് വിജിലൻസ് പിടിയിൽ.തൃശ്ശൂർ പാലിയേക്കരയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.പിടികൂടുമ്പോൾ ഇയാളുടെ പക്കൽ 32500 രൂപ കൈക്കൂലി ഉണ്ടായിയുന്നു.പാലിയേക്കര ടോളിനടുത് വെച്ച് അന്വേഷണസംഘത്തെ കണ്ടയുടൻ കയ്യിലുണ്ടായിരുന്ന പണം ഹരീഷ് കാറിന് പുറത്തേക്ക് വലിച്ചെറിഞ്ഞു. എന്നാൽ വിജിലൻസ് ഉദ്യോഗസ്ഥർ പണം കണ്ടെത്തുകയും ഹരീഷിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.ചാലക്കുടി പരിധിയിലുള്ള ബാറുകളിൽ നിന്നും കള്ളുഷാപ്പുകളിൽ നിന്നും ഇൻസ്പെക്ടർ എല്ലാ മാസവും കൃത്യമായി മാസപ്പടി കൈപ്പറ്റാറുണ്ടെന്ന് വിജിലൻസിന് കഴിഞ്ഞ ദിവസം രഹസ്യവിവരം ലഭിച്ചിരുന്നു. ജോലി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് കാറിൽ പോകുന്ന ദിവസങ്ങളിലാണ് പണം ശേഖരിക്കാറുള്ളതെന്നും അന്വേഷണസംഘം ഇതിനെ തുടർന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് ഹരീഷ് വലയിലായത്.ഇത്തരത്തിൽ മാസത്തിൽ ബാറുടമകളെ ഭീഷണിപ്പെടുത്തി ഒരുപാട് പൈസ ഇയാൾ വാങ്ങാറുണ്ടായിരുന്നു.നൽകാതിരുന്ന ഉടമകളെ വ്യാജ കേസും മറ്റും ചുമത്തി ഇയാൾ ഉപദ്രവിക്കുമായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
