/kalakaumudi/media/media_files/2025/12/24/img_0744-2025-12-24-20-39-01.png)
കൊച്ചി : ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യ ലക്ഷ്മിക്ക് എതിരെ വീണ്ടും കലാമണ്ഡലം സത്യ ഭാമ.ഭാഗ്യലക്ഷ്മി ഇനി പുറത്തിറങ്ങുമ്പോൾ തലയിൽ ഒരു മുണ്ട് ഇടാൻ മറക്കണ്ട. ഇല്ലേൽ ഇന്നത്തെ കുട്ടികൾ യഥാർഥ ഡബ്ബിങ് പഠിപ്പിക്കും എന്നാണ് സത്യഭാമയുടെ കുറിപ്പ്.അതേസമയം പിആർ വർക്കും ഫാൻസും ഉണ്ടായിട്ടും ദിലീപിന്റെ സിനിമകളെ രക്ഷപ്പെടുത്താൻ സാധിച്ചില്ലല്ലോ എന്ന വിമർശന ചോദ്യവുമായി ഭാഗ്യലക്ഷ്മി സത്യ ഭാമയ്ക്ക് എതിരെ രംഗത്തെത്തി.നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടത് മുതൽ പലയിടങ്ങളിലും ഭാഗ്യ ലക്ഷ്മി പരസ്യമായി ദിലീപിനെ അപമാനിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയിരുന്നു.ഇപ്പോഴും താൻ അതിജീവിതയുടെ കൂടെ ആണെന്നും ദിലീപ് കുറ്റക്കാരൻ ആണെന്ന് വിശ്വസിക്കുന്നു എന്നും ഇവർ പറഞ്ഞിരുന്നു.സോഷ്യൽ മീഡിയയിൽ ഭാഗ്യലക്ഷിമിക്ക് എതിരെ വലിയ വിമർശനം ആണ് വരുന്നത്.ഭ ഭ ബ എന്ന ദിലീപ് ചിത്രം റിലീസ് ആയതു മുതൽ ഭാഗ്യ ലക്ഷ്മിയും കലാമണ്ഡലം സത്യ ഭാമയും തമ്മിൽ ചില അഭിപ്രായ ഭിന്നതകൾ ഉണ്ടയിയുന്നു.കലാഭവൻ മണിയുടെ അനിയൻ കലാമണ്ഡലം ആർ എൽ വി രാമ കൃഷ്ണന് എതിരെ ജാതി പരാമർശം നടത്തിയ കേസിൽ ശ്രദ്ധിക്കപ്പെട്ട ആളാണ് സത്യഭാമ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
