/kalakaumudi/media/media_files/2025/08/02/fight-2025-08-02-17-07-43.jpg)
പാലക്കാട്: അട്ടപ്പാടിയില്‍ പാലൂര്‍ ഉന്നതിയിലെ ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി രാമരാജന്‍ അറസ്റ്റില്‍.മണ്ണാര്‍ക്കാട്ടേക്ക് ബസില്‍ പോകവേ ആനമൂളിയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.ഡിസംബർ ഏഴാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പച്ച മരുന്നിന് ഉപയോഗിക്കുന്ന മരത്തിന്റെ വേര് മോഷ്ടിച്ചു എന്ന് ആരോപിച്ച് മണികണ്ഠനെ രാമജരാജ് ക്രൂരമായി മര്‍ദിക്കുക ആയിരുന്നു . ബലം പ്രയോഗിച്ച് പാലൂരിലെ ഒഴിഞ്ഞ മുറിയില്‍ കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ചു തലയോട്ടി തകര്‍ത്തു.ഗുരുതര പരിക്ക് പറ്റിയ മണികണ്ഠനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഗുരുതര പരിക്ക് ആയതിനാൽ സർജ്ജറിക്ക് വിധേയനാക്കി.സംഭവത്തിൽ കേസ് എടുത്ത പോലീസ് പ്രതിയെ അന്വേഷിച്ചു വരുകയായിയുന്നു.എന്നാൽ പോലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ല എന്നായിരിന്നു കുടുംബം ആരോപിച്ചിരുന്നത്.തുടർന്ന് പോലീസ് മണ്ണാര്‍ക്കാട്ടേക്ക് ബസില്‍ പോകവേ ആനമൂളിയില്‍ വച്ചാണ് രാമ രാജനെ പിടികൂടിയത്. നിലവിൽ ഇയാൾ റിമാന്റിലാണ്.മണികണ്ഠൻ സർജ്ജറിക്ക് ശേഷം അട്ടപ്പാടി കൊട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
