/kalakaumudi/media/media_files/2025/12/25/img_0753-2025-12-25-09-20-21.jpeg)
ആലപ്പുഴ : ആലപ്പുഴ കരിമുളയ്ക്കലിൽ ഇന്നലെ രാത്രി പതിനൊന്നരയോടെ രണ്ട് കരോൾ സംഘങ്ങൾ ഏറ്റു മുട്ടി.സംഭവത്തിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർക്ക്. ഗുരുതരമായ പരിക്ക് പറ്റി.നൂറനാട് കരിമുളയ്ക്കലിൽ യുവ ലിബെർട്ടി എന്നിങ്ങനെ രണ്ടു സംഘങ്ങൾ ആണ് ഏറ്റു മുട്ടിയത്.ഈ ഭാഗത്ത് രണ്ടു സംഘങ്ങളുടെ നേതൃത്വത്തിൽ ആണ് കരോൾ നടത്തിയത്. വിവിധ ഭാഗങ്ങളിൽ കരോൾ നടത്തി മടങ്ങി വരുകയായിരുന്ന സംഘങ്ങൾ ആണ് ഏറ്റു മുട്ടിയത്.യുവ ഈ പ്രദേശത്തെ വലിയ ഒരു ക്ലാബ് ആണ് നിരവധി ആളുകൾ ഉള്ള ക്ലബ്ബിൽ എല്ലാ രാഷ്ട്രീയ സമുദായിക രംഗത്ത് ഉള്ളവരും ഉണ്ടായിരുന്നു.എന്നാൽ ലിബർട്ടി ക്ലബ് എന്ന് പറയുന്നത് യുവ ക്ലബ്ബിൽ നിന്ന് തെറ്റി പിരിഞ്ഞു പോയ dyfi പ്രവർത്തകരുടെ ക്ലബ് ആണ്.കരോളിനിടയിൽ രാഷ്ട്രീയ പക പോക്കൽ നടന്നോ എന്നും സംശയം ഉണ്ട്.നിലവിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
