മദ്യപിച്ചു വാഹനാപകടം ഉണ്ടാക്കിയതിന് സീരിയൽ നടൻ സിദ്ധാർഥ് പ്രഭു അറസ്റ്റിൽ

ഇന്നലെ രാത്രി കോട്ടയം നാട്ടകത്തു എംസി റോഡിൽ വെച്ചായിരുന്നു നടൻ ഓടിച്ച വാഹനം ഒരു ലോട്ടറിക്കാരനെ ഇടിച്ചിട്ടത്.തുടർന്ന് നാട്ടുകാർ ചേർന്നാണ് മദ്യപിച്ചു അക്രമം സൃഷ്‌ടിച്ച സിദ്ധാർഥ് പ്രഭുവിനെ പിടികൂടിയത്.

author-image
Vineeth Sudhakar
New Update
IMG_0754

കോട്ടയം:ഇന്നലെ രാത്രി കോട്ടയം നട്ടകത്തെ എംസി റോഡിൽ വെച്ചായിരുന്നു അപകടം.റോഡരികിൽ നിൽക്കുക ആയിരുന്ന ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചിട്ട വാഹനം നാട്ടുകാർ ചേർന്നാണ് പിടിച്ചത്.ഈ സമയം മദ്യപിച്ചു ബോധമില്ലാതെ അവസ്ഥയിൽ ആയിരുന്നു സിദ്ധാർഥ് പ്രഭു.തുടർന്ന് ഇയാൾ നാട്ടുകാരെ ആക്രമിക്കാനും തെറി വിളിക്കാനും തുടങ്ങി.അക്രമകാരിയായ സിദ്ധാർഥ്നെ പോലീസ് എത്തി ബലം പ്രയോഗിച്ചു ആണ് കീഴ്പ്പെടുത്തിയത്.തുടർന്ന് വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ഇയാൾ മദ്യപിച്ചതായി സ്ഥിതീകരിച്ചത്.മദ്യപിച്ചു വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തു തുടർ നടപടികൾ സ്വീകരിച്ചു.അപകടമുണ്ടാക്കിയ കാർ ഇപ്പോഴും റോഡരികിൽ കിടക്കുകയാണ്.മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ സീരിയൽ നടനാണ് സിദ്ധാർത്ഥ് പ്രഭു. ഹാസ്യവും കുടുംബജീവിതവും ആധാരമാക്കിയ ജനപ്രിയ സിറ്റ്കോമുകളായ ‘തട്ടീം മുട്ടീം’ , ‘ഉപ്പും മുളകും’ എന്നീ സീരിയലുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.ബാലതാരമായി എത്തിയ സിദ്ധാർഥ് പിന്നീട് പല സീരിയലുകളിലും പ്രധാന വേഷം ചെയ്തിട്ടുണ്ട്.