ല​ക്നോ:എ​ട്ടാം​ക്ലാ​സ് വിദ്യാർത്ഥിനിയെ നിരന്തരമായി ശല്യം ചെയ്ത പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രെ അ​റ​സ്റ്റ് ചെ​യ്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്.സ്​കൂ​ളി​ലേ​ക്ക് പോ​കു​മ്പോ​ഴും തി​രി​കെ​വ​രു​മ്പോ​ളും എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ നാ​ല് ആ​ൺ​കു​ട്ടി​ക​ൾ സ്ഥി​ര​മാ​യി അശ്ലീല കമന്റുകൾ പറഞ്ഞു ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. തുടർന്ന് കുട്ടി രക്ഷിതാക്കളെ വിവരം അറീക്കുക ആയിരുന്നു.കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ൽ ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത(​ബി​എ​ൻ​സ്) പ്ര​കാ​ര​വും പോ​ക്​സോ നി​യ​മ​പ്ര​കാ​ര​വും പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തോ​ടെ​യാ​ണ് ശ​ല്യ​പ്പെ​ടു​ത്തി​യ ആ​ൺ​കു​ട്ടി​ക​ളെ​ല്ലാം 13 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​വ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും.ഇവരെ കൂടി പ്രതി ചേർക്കുകയും ആയിരുന്നു. കുട്ടികൾക്ക് പൗരബോധം വളർത്തി നൽകാത്തതും സംസ്കാരം പഠിപ്പിച്ചു നൽകാത്തതുമാണ് ഇത്തരത്തിൽ ഉള്ള പ്രവണതയ്ക്ക് ഉള്ള കാരണം എന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
പെൺകുട്ടിയെ ശല്യം ചെയ്തു പ്രായപൂർത്തിയാവാത്ത പ്രതികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് പോലീസ്
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ നിരന്തരമായി ലൈംഗിക ചുവയോടെ ശല്യം ചെയ്ത പ്രായ പൂർത്തി ആവാത്ത ആൺകുട്ടികളുടെ രക്ഷിതാക്കളെ ആണ് ലക്നൗ പോലീസ് അറസ്റ്റ് ചെയ്തത്
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
