ലഹരി മരുന്നുമായി ബാംഗ്ലൂർ സ്വദേശി പിടിയിൽ

വിൽപ്പനയ്ക് വേണ്ടി കൊണ്ടു വന്നിരുന്ന മയക്കു മരുന്നാണ് പോലീസ് പരിശോധനയ്ക്ക് ഇടയിൽ പിടിച്ചത്.അരയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു പ്രതി ഇതു സൂക്ഷിച്ചിരുന്നത്

author-image
Vineeth Sudhakar
New Update
b6261f9f-1273-44d3-ab10-7128216cb3f4

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ഞ്ചാ​വും മെ​ത്ത​ഫി​റ്റ​മി​നു​മാ​യി ബം​ഗ​ളു​രു സ്വ​ദേ​ശി പി​ടി​യി​ൽ. മാ​യ​ന​ധ  സ്വ​ദേ​ശി  ആ​കാ​ശ്(23) ആ​ണ് പോലീസ് പി​ടി​യി​ലാ​യ​ത്.കേരളം കേന്ദ്രീകരിച്ചുള്ള 
 വി​ൽ​പ​ന​യ്ക്കും സ്വന്തം ഉ​പ​യോ​ഗ​ത്തി​നു​മാ​യാ​ണ്  ല​ഹ​രി വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ച​തെ​ന്നാ​ണ് ഇയാൾ പോ​ലീ​സിനു മൊഴി നൽകി.ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ മു​ത്ത​ങ്ങ പോ​ലീ​സ് ചെ​ക്ക്പോ​സ്റ്റി​ന് സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കിടയിലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കുന്നത്. ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റി​ലെ​ത്തി​യ പ്ര​തി​യു​ടെ അ​ര​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് ഉണ്ടായിരുന്നത്. ചെക്കിങ് കണ്ടപ്പോൾ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഇയാളെ പരിശോധിക്കുക ആയിരുന്നു. ഇതിനു മുൻപും ഇയാൾ ഇത്തരത്തിൽ ലഹരി നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇയാളെ അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്തു.