/kalakaumudi/media/media_files/2025/12/25/fc1673cd-bf11-42ed-9301-97d383bafd2b-2025-12-25-22-09-22.jpeg)
ഈ​​​രാ​​​റ്റു​​​പേ​​​ട്ട: ക്രി​​​സ്മ​​​സ്, പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ക്കാ​​​യി എ​​​ത്തി​​​ച്ച എം​​​ഡി​​​എം​​​എ​​​യു​​​മാ​​​യി മൂ​​​ന്നു യു​​​വാ​​​ക്ക​​​ള്‍ പോ​​​ലീ​​​സി​​​ല്‍ പി​​​ടി​​​യി​​​ലാ​​​യി.തീ​​​ക്കോ​​​യി വേ​​​ല​​​ത്തു​​​ശേ​​​രി മ​​​ണ്ണ​​​റ​​​കാ​​​ട്ട് എ​​​ബി​​​ന്‍ റെ​​​ജി (28), ഈ​​​രാ​​​റ്റു​​​പേ​​​ട്ട തേ​​​വ​​​ര്‍പ​​​റ ഭാ​​​ഗം ന​​​ട​​​ക്ക​​​ല്‍ മ​​​ണി​​​മ​​​ല​​​ക്കു​​​ന്നേ​​​ല്‍ എം.​​​എ​​​സ്. ജി​​​മോ​​​ന്‍ (31), പൂ​​​ഞ്ഞാ​​​ര്‍ പ​​​ന​​​ച്ചി​​​ക്ക​​​പാ​​​റ തെ​​​ക്കേ​​​ട​​​ത്ത് വി​​​മ​​​ല്‍ രാ​​​ജ് (24) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​വ​​​രു​​​ടെ പ​​​ക്ക​​​ല്‍ നി​​​ന്നും 100 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യും പി​​​ടി​​​ച്ചെ​​​ടു​​​ത്തു.ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും വ​​​ന്‍ തോ​​​തി​​​ല്‍ എം​​​ഡി​​​എം​​​എ ക​​​ട​​​ത്തി​​​ക്കൊ​​​ണ്ട് വ​​​ന്ന് ഈ​​​രാ​​​റ്റു​​​പേ​​​ട്ട, പാ​​​ലാ, പൂ​​​ഞ്ഞാ​​​ര്‍ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ചെ​​​റു​​​കി​​​ട ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തി​​​വ​​​രു​​​ന്ന സം​​​ഘ​​​ത്തി​​​ലെ പ്ര​​​ധാ​​​നി​​​ക​​​ളാ​​​ണി​​​വ​​​രെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഇ​​​ന്ന​​​ലെ വി​​​മ​​​ലി​​​ന്‍റെ വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തു നി​​​ന്നു​​​മാ​​​ണ് ഇ​​​വ​​​ര്‍ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ബം​​​ഗ​​​ളു​​​രു​​​വി​​​ല്‍ നി​​​ന്നും കാ​​​റി​​​ല്‍ എം​​​ഡി​​​എം​​​എ യു​​​മാ​​​യി വ​​​രു​​​മ്പോ​​​ള്‍ മ​​​ണ്ഡ​​​പ​​​ത്തി​​​പ്പാ​​​റ ഭാ​​​ഗ​​​ത്ത് വ​​​ച്ചാ​​​ണ് ഇ​​​വ​​​രെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
