/kalakaumudi/media/media_files/2025/12/26/img_0802-2025-12-26-15-35-08.jpeg)
കണ്ണൂർ : ഇലക്ട്രിക്കൽ കോൺട്രാക്ടറുടെ ലൈസൻസിന് അപേക്ഷിച്ചയാളിൽനിന്ന് കൈക്കൂലി വാങ്ങിയ ജൂനിയർ സൂപ്രണ്ടിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പറശ്ശിനിക്കടവിലെ ഇലക്ട്രിക്കൽ സൂപ്പർവൈസറിൽനിന്ന് 6000 രൂപ കൈക്കൂലി വാങ്ങിയ തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ചെണ്ടയാട് നിള്ളങ്ങൽ തെണ്ടൻകുന്നുമ്മൽ വീട്ടിൽ മഞ്ജിമ പി.രാജാണ് (48) അറസ്റ്റിലായത്. ഓൺലൈനായി ലൈസൻസിന് അപേക്ഷിച്ചയാളെ ഫോൺ വിളിച്ച ഇവർ ലൈസൻസ് ലഭിക്കാൻ ചില നടപടിക്രമങ്ങളുണ്ടെന്ന് അറിയിച്ചു. സന്തോഷത്തിനായി എന്തെങ്കിലും ചെയ്യണമെന്നും 6000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. പണം ലഭിക്കുന്നതുവരെ അപേക്ഷയിൽ നടപടി സ്വീകരിച്ചതുമില്ല. പണം നൽകാമെന്ന് അറിയിച്ചപ്പോൾ അപേക്ഷ ബന്ധപ്പെട്ട സെക്‌ഷനിലേക്ക് അയച്ചു. ക്രിസ്മസ് അവധിക്കു നാട്ടിലെത്തുമ്പോൾ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽവച്ചു പണം നൽകിയാൽ മതിയെന്ന് ഉദ്യോഗസ്ഥ പറഞ്ഞു.തുടർന്ന് അപേക്ഷകൻ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിനെ വിവരമറിയിച്ചു. തുടർന്ന് ഇന്നലെ റെയിൽവേ സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥയ്ക്ക് പണം നൽകിയ ഉടൻ വിജിലൻസ് സംഘമെത്തി ഇവരെ അറസ്റ്റ് ചെയ്തു.തുടർന്ന് അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.നിരവധി ആളുകളിൽ നിന്നും ഇവർ ഇത്തരത്തിൽ കൈക്കൂലി വാങ്ങിയിട്ടുണ്ട് എന്ന് വിജിലൻസ് അറീച്ചു.ഗൂഗിൾപേ പരിശോധിച്ചപ്പോൾ പലരിൽനിന്നും പണം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
