കരിപ്പൂരിൽ നിന്നും വീണ്ടും ഹൈബ്രീഡ് കഞ്ചാവ് പിടികൂടി

കോഴിക്കോട് കരിപ്പൂർ വിമാന താവളത്തിൽ നിന്നും ഏഴ് കോടി വില വരുന്ന ഹൈബ്രീഡ് കഞ്ചാവ് ആണ് പിടി കൂടിയത്.

author-image
Vineeth Sudhakar
New Update
Drug

കരിപ്പൂർ∙ കോഴിക്കോട് വിമാനത്താവളത്തിൽ 7.2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ നിന്ന് കരിപ്പൂരിൽ എത്തിയ  കോഴിക്കോട് സ്വദേശി മാളിയേക്കൽ  സാജിക് മുഹമ്മദ് (31) ആണ്  പിടിയിലായത്. ഭക്ഷ്യ വസ്തുക്കളുടെ പായ്ക്കറ്റുകളിൽ ഒളിപ്പിച്ചാണു കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇയാൾ ഇതിനു മുൻപും ഇത്തരത്തിൽ ലഹരി കടത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.കോഴിക്കോട് നഗരത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ചു വിൽക്കാൻ കൊണ്ടു വന്ന കഞ്ചാവ് ആണ് ഇത് എന്ന് പോലീസ് അറീച്ചു.ഇത്തരത്തിൽ ലഹരി മരുന്ന് എത്തുന്നു എന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് പ്രതി അറസ്റ്റിൽ ആയത്.ഡിആർഐയുടെ കോഴിക്കോട് റീജനൽ യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. വിപണിയിൽ 7.2 കോടി രൂപ വിലമതിക്കുന്ന 7.2 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് ബാഗേജിൽ നിന്ന് കണ്ടെടുത്തത്.  മുൻപും ബാങ്കോക്കിൽ നിന്ന് കടത്താൻ ശ്രമിച്ച കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് കരിപ്പൂരിൽ പിടികൂടിയിട്ടുണ്ട്.