/kalakaumudi/media/media_files/2025/12/26/c2d66cb9-215a-477d-b3a7-72851888c09c-2025-12-26-15-43-28.jpeg)
കോഴിക്കോട് : കേരളാ ഫോക്‌ലോർ അക്കാദമിയുടെ 2023 ലെ കളരിപ്പയറ്റ് അവാർഡ് ഇത്തവണ കുറുവങ്ങാട് ചെമ്പക്കോട് വി.കെ. ഹമീദ് ഗുരുക്കൾക്ക്. കോഴിക്കോട് കൊയിലാണ്ടി ചെമ്പക്കോട്ട് സ്വദേശിയാണ്ഇദ്ദേഹം.നാല്പത്തിയഞ്ചു വർഷമായി കളരിപ്പയറ്റ് രംഗത്ത് പ്രവർത്തിക്കുന്ന ഹമീദ് പിതാവ് അബ്ദുല്ലക്കുട്ടിയിൽ നിന്നാണ് കളരിയുടെയും പാരമ്പര്യ ചികിത്സയുടെയും പാഠങ്ങൾ അഭ്യസിച്ചത്.തുടർന്ന് ചെറുപ്പം തൊട്ടേ കളരി അഭ്യാസവും പ്രകടനവുമായി ഹമീദ് നാട്ടിലുണ്ട്.ഇതുവരെ മൂവായിരത്തോളം വിദ്യാർഥികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. ചവിട്ടി ഉഴിച്ചിൽ, കൈ ഉഴിച്ചിൽ, നാഡി ചികിത്സ, മർമ ചികിത്സ എന്നിവയിലും കഴിവ് തെളിയിച്ചു. അൽമുബാറക് കളരി സംഘത്തിലെ പ്രധാന പരിശീലകനാണ് ഹമീദ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
