/kalakaumudi/media/media_files/2025/12/26/img_0805-2025-12-26-15-56-10.jpeg)
കോഴിക്കോട്:കോടഞ്ചേരിയിൽ എട്ടു മാസം ഗർഭിണിയായ യുവതിയെ അതിക്രൂരമായി മർദിക്കുകയും ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവ് കോടഞ്ചേരി സ്വദേശിയായ ഷാഹിദ് റഹ്മാൻ ആണ് പിടിയിലായത് .വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഗുരുതരമായി പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.കഴിഞ്ഞ ദിവസമാണ് കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാൻ തന്റെ പങ്കാളിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ശരീരത്തിന് വിവിധ ഭാഗങ്ങളിൽ പൊള്ളിച്ചത്. എട്ടു മാസം ഗർഭിണിയായ യുവതിയെ നാലു ദിവസമായി വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഭക്ഷണമോ വെള്ളമോ നൽകിയില്ല യുവതിയുടെ കൈകൾക്കും കാലുകൾക്കും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്.തുടർന്ന് പോലീസ് നടത്തിയ കാര്യമായ തിരച്ചിലിന് ഒടുവിലാണ് ഇയാൾ വലയിൽ വീഴുന്നത്.വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.ഇതിനു മുൻപും ഇയാളെ ലഹരി കേസിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഒരു വർഷം മുൻപ് ഷാഹിദ്ന്റെ കൂടെ പ്രണയിച്ച് ഇറങ്ങി വന്നതാണ് കൊണ്ടോട്ടി സ്വദേശിയായ യുവതി. ഇരുവരും ഒരുമിച്ചായിരുന്നു താമസം. കോടഞ്ചേരി പ്രദേശത്ത് എംഡിഎംഎ എത്തിച്ച് വിൽപന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഷാഹിദ് റഹ്മാൻ നേരത്തെ തന്നെ പൊലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
