ഡൽഹി: ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിതയെ കുറ്റവാളിയെ പോലെയാണ് കൈകാര്യം ചെയ്തതെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.കേസിലെ പ്രതി കുല്‍ദിപ് സിങ് സെന്‍ഗാറിന്റെ ജീവപരന്ത്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധിക്കുന്നതിനിടെ സുരക്ഷാ സേന പെണ്‍കുട്ടിയെ ബലമായി നീക്കം ചെയ്ത നടപടിയിലാണ് അദ്ദേഹത്തിന്റെ വിമർശനം.
കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ധൈര്യം കാണിച്ചതാണോ അവരുടെ തെറ്റ്,’ രാഹുല്‍ പറഞ്ഞു.കുല്‍ദീപ് സിങ്ങിന് ജാമ്യം നല്‍കിയ നടപടിയേയും രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. ഹൈക്കോടതി നടപടിയെ ‘നിരാശാജനകവും ലജ്ജാകകരവും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘ബലാത്സംഗം ചെയ്തവര്‍ക്ക് ജാമ്യം നല്‍കുന്നു. അതിജീവിതയോട് കുറ്റവാളികളെ പോലെ പെരുമാറുന്നു. ഇതെന്തുതരം നീതിയാണ്,’ രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
