/kalakaumudi/media/media_files/2025/07/09/rape-2025-07-09-17-11-40.jpg)
ഡൽഹി :
ഉത്തർപ്രദേശിലെ ഉന്നാവോയിൽ 2017-ൽ നടന്ന ഈ സംഭവം ഇന്ത്യയെ മുഴുവൻ നടുക്കിയ ഒന്നായിരുന്നു. രാഷ്ട്രീയവും അധികാരവും എങ്ങനെ നീതിനിർവ്വഹണത്തെ തടസ്സപ്പെടുത്തുന്നു എന്നതിൻ്റെ ഉദാഹരണമായി ഈ കേസ് പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നു.ഈ കേസിലെ മുഖ്യപ്രതി ബിജെപി എംഎൽഎ ആയിരുന്ന കുൽദീപ് സിംഗ് സെംഗാർ ആയിരുന്നു. 2017 ജൂണിൽ ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ തൻ്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി.പീഡനത്തിന് ശേഷം പെൺകുട്ടി പോലീസിനെ സമീപിച്ചെങ്കിലും സ്വാധീനശക്തിയുള്ള എംഎൽഎക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായില്ല.നീതി ലഭിക്കാത്തതിനെത്തുടർന്ന് 2018 ഏപ്രിലിൽ പെൺകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ വീടിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെയാണ് ഈ കേസ് ദേശീയ ശ്രദ്ധ നേടുന്നത്.പെൺകുട്ടിയുടെ ആത്മഹത്യാശ്രമത്തിന് തൊട്ടുപിന്നാലെ, അവളുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മർദ്ദനമേറ്റ് അദ്ദേഹം ലോക്കപ്പിൽ വെച്ച് മരിക്കുകയും ചെയ്തു. സെംഗാറിൻ്റെ സഹോദരനും സംഘവുമാണ് ഈ മർദ്ദനത്തിന് പിന്നിലെന്ന് പിന്നീട് വ്യക്തമായി.
2019 ജൂലൈയിൽ പെൺകുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറിൽ ഒരു ട്രക്ക് വന്നിടിക്കുകയും പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിക്കുകയും ചെയ്തു. പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഈ അപകടം സെംഗാർ ആസൂത്രണം ചെയ്തതാണെന്ന ആരോപണം ഉയർന്നതോടെ സുപ്രീം കോടതി ഇടപെടുകയും കേസ് ഡൽഹിയിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തു.സിബിഐ (CBI) നടത്തിയ അന്വേഷണത്തിനൊടുവിൽ കോടതി താഴെ പറയുന്ന ശിക്ഷകൾ വിധിച്ചു:
• ഡിസംബർ 2019: കുൽദീപ് സിംഗ് സെംഗാറിന് ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചു.
• മാർച്ച് 2020: പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ സെംഗാറിന് 10 വർഷം തടവ് കൂടി വിധിച്ചു.
• പാർട്ടിയിൽ നിന്ന് സെംഗാറിനെ ബിജെപി പുറത്താക്കിയിരുന്നു.
ഇപ്പോൾ ഇതാ രാജ്യത്ത് വന്‍ കോളിളക്കം ഉണ്ടാക്കിയ ഉന്നാവോ കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായ മുന്‍ ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം മരവിപ്പിച്ച് ദല്‍ഹി ഹൈക്കോടതി.
പിന്നാലെ പ്രതിക്ക് ജാമ്യമനുവദിക്കുകയും ചെയ്തു. നേരത്തെ വിചാരണ കോടതിയാണ് ജീവപര്യന്തം വിധിച്ചിരുന്നത്. വിചാരണ കോടതി വിധിക്കെതിരെ കുല്‍ദീപ് നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കും വരെയാണ് നടപടിയെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും തുകയ്ക്ക് തുല്യമായ മൂന്ന് ആള്‍ ജാമ്യവും നല്‍കണമെന്നും നിര്‍ദേശമുണ്ട്.അതിജീവിതയുടെ വീടിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതി വരരുതെന്നും അപ്പീല്‍ പരിഗണനയിലുള്ള സമയത്ത് ദല്‍ഹിയില്‍ തന്നെയുണ്ടാവണമെന്നും ജസ്റ്റിസുമാരായ സുബ്രമണ്യ പ്രസാദ്,ഹരീഷ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
