കരോൾ സംഘമെത്തിയത് അയ്യപ്പ ഭജന നടക്കുന്ന സ്ഥലത്ത് പിന്നെ നടന്നതോ

കുട്ടികളുടെ കരോൾ സംഘമെത്തി ശാസ്താവിന് മുന്നിൽ നൃത്തം ചെയ്തു.ഉടനെ അയ്യപ്പ ഗാനം നിർത്തി കരോൾ ഗാനം ആലപിച്ചു സ്വാമിമാർ

author-image
Vineeth Sudhakar
New Update
ayyappan

കോട്ടയം :കരോൾ സംഘത്തെ ആക്രമിച്ച കേസുകളും കരോൾ സംഘമാക്രമിച്ച കേസും കഴിഞ്ഞ രണ്ടു ദിവസമായി നിറഞ്ഞു നിൽക്കുമ്പോൾ കോട്ടയത്തു നിന്നും വളരെ സന്തോഷം ഉള്ള ഒരു വാർത്തയാണ് ലഭിച്ചത്.അയ്യപ്പ ഭജന നടക്കുന്ന കോട്ടയത്തെ കുമരകത്തെ ഒരു വീട്ടിലേക്ക് കുട്ടികളുടെ കരോൾ സംഘമെത്തി നൃത്തം ചെയ്തു.ഉടനെ അവിടെ ഭജന പാടി കൊണ്ടിരുന്ന സ്വാമിമാർ അയ്യപ്പ ഗാനം നിർത്തി കുട്ടികൾക്കായി ക്രിസ്മസ് ഗാനം പാടി നൽകി.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ വൈറലായ് നിൽക്കുകയാണ്.