/kalakaumudi/media/media_files/2025/12/20/kochi-murder-2025-12-20-07-49-26.jpg)
നെ​ടു​ങ്ക​ണ്ടം: മ​ധ്യ​വ​യ​സ്​ക​നെ വീ​ട്ടി​ല്‍ വെ​ട്ടേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​മി​ഴ്​നാ​ട് കോ​മ്പൈ സ്വ​ദേ​ശി​യും പൊ​ന്നാ​ങ്കാ​ണി ഭോ​ജ​ന്‍​പാ​റ​യി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​യ മു​രു​കേ​ശ​നാ​ണ് (55) കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മു​രു​കേ​ശ​ന്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.സ​ഹോ​ദ​ര​പു​ത്ര​ന്മാ​രാ​യ ഭു​വ​നേ​ശ്വ​ര്‍, വി​ഗ്​നേ​ശ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. ഇ​രു​വ​രും ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.മു​രു​കേ​ശ​ന്‍റെ വീ​ടി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഇ​വ​ര്‍ ത​മ്മി​ല്‍ സാ​മ്പ​ത്തി​ക​ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഓ​ടി​പ്പോ​യ ഇ​രു​വ​ര്‍​ക്കു​മാ​യി പോ​ലീ​സ് തെ​ര​ച്ചി​ലിൽ ഇരുവരും പിടി
യിലാകുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
