/kalakaumudi/media/media_files/2025/12/27/dcc1012f-68c4-4de1-b434-dfc791a686f2-2025-12-27-19-20-54.jpeg)
​കണ്ണൂ​ർ: കണ്ണൂർ ജില്ലകേന്ദ്രീകരിച്ചു ലഹരി മാ​രു​ന്ന് റാ​ക്ക​റ്റി​ലെ മു​ഖ്യ​ക​ണ്ണി കാക്കാ​​ട് നി​സാ (39) മി​നെ വലിയ തോതിൽ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി വീ​ണ്ടും പി​ടി​കൂ​ടി.വമറ്റൊരു മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി പി​ടി​കൂ​ടി​യ കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ വീ​ണ്ടും അ​റ​സ്റ്റി​ലാ​കു​ന്ന​ത്.നേ​ര​ത്തെ ക​ണ്ണൂ​രി​ൽ ടൂ​റി​സ്റ്റു ബ​സു​ക​ളി​ൽ പാ​ഴ്സ​ലാ​യി ര​ണ്ടു കി​ലോ​യോ​ളം എം​ഡി​എം​എ എ​ത്തി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യി​രു​ന്നു ഇ​യാ​ൾ. ജാ​മ്യ​ത്തി​ൽ ഇ​റങ്ങി​യ ശേ​ഷം വീ​ണ്ടും മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഏ​റെ​ക്കാ​ല​ത്തെ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വിലാ​ണ് ഇയാൾ അറസ്റ്റിലാകുന്നത്.​പോലീസിന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാൾ വലയിലാക്കുന്നത്.ഇ​യാ​ളി​ൽ​നി​ന്നും 2 .01 ഗ്രാം ​എം​ഡി​എം​എ, ക്രി​സ്റ്റ​ൽ രൂ​പ​ത്തി​ലു​ള്ള 12.010 ഗ്രാം ​എം​ഡി​എം​എ, 3.330 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 950 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ഡി​സം​ബ​ർ 25ന് ​രാ​ത്രി പ​ത്തോ​ടെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലി​സ് ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് റെ​യ്ഡ് ന​ട​ത്തി​യ​ത്. പ്ര​തി​ക്കെ​തി​രേ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
