/kalakaumudi/media/media_files/2025/01/22/jZ4em6IofkmCZ9aRTBHm.jpg)
knife attack
കുറ്റിപ്പുറം ∙ ഭാര്യയെയും മകളെയും അരിവാൾ കൊണ്ട് വെട്ടിപ്പരുക്കേൽപ്പിച്ച ആൾ അറസ്റ്റിൽ. കുറ്റിപ്പുറം കൊടിക്കുന്ന് ഹൈദരലി എന്ന മണി ആണ് അറസ്റ്റിലായത്.35 വയസ്സാണ്. ഇന്നലെ ഉച്ചക്ക് കുടുംബം വാടകയ്ക്ക് താമസിക്കുന്ന മുടാൽ വാടക കോട്ടേയ്‌സിൽ വെച്ചാണ് സംഭവം. ലഹരിക്ക് അടിമയായ യുവാവിന് ഭാര്യ റൂഖിയയെ സംശയം ആയിരുന്നു.ഉച്ചക്ക് ഭാര്യയുമായി വഴക്കായ യുവാവ് കുട്ടികൾക്കും ഭാര്യയ്ക്കും നേരെ അരിവാൾ വീശുക ആയിരുന്നു.സംഭവത്തിൽ മൂത്ത കുട്ടിക്ക് തലയ്ക്കും ഭാര്യയ്ക് കൈക്കും താടി എല്ലിനും പരിക്ക് ഉണ്ട്. ശബ്ദം കേട്ട് എത്തിയ നാട്ടുകാർ യുവാവിനെ പിടിച്ചു കെട്ടുകയും ഭാര്യയെ വളാഞ്ചേരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുക ആയിരുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
