/kalakaumudi/media/media_files/2025/12/29/img_0890-2025-12-29-15-05-17.jpeg)
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ലവ് ജിഹാദ് ആരോപിച്ച് ജന്മദിനാഘോഷം തടസപ്പെടുത്തിയ രണ്ട് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. യു.പിയിലെ ബറേലിയിലാണ് സംഭവം. രണ്ട് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് ബജ്‌രംഗ്ദള്‍ ലവ് ജിഹാദ് ആരോപിച്ചത്.സംഭവത്തില്‍ റിഷഭ് താക്കൂര്‍, ദീപക് പഥക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പ് റിഷഭ് താക്കൂറിനെ ബജ്‌രംഗ്ദളില്‍ നിന്നും പുറത്താക്കിയതായും റിപ്പോട്ടര്‍ട്ടുകളുണ്ട്.ആഘോഷത്തില്‍ പങ്കെടുത്ത രണ്ട് മുസ്‌ലിം വിദ്യാർത്ഥികൾക്കെതിരെയും കഫേ ജീവനക്കാരനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സമാധാന ലംഘനം നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.ഒരു നഴ്‌സിങ് വിദ്യാര്‍ത്ഥിനി സുഹൃത്തുക്കള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ബെര്‍ത്ത്‌ഡേ പാര്‍ട്ടിയിലേക്ക് പ്രതികള്‍ അതിക്രമിച്ച് കയറുകയായിരുന്നു. ആഘോഷിച്ചിരുന്നത്.ഇവർക്കിടയിലേക്ക് ഇരച്ചുകയറിയ പ്രതികള്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലവ് ജിഹാദ് ആരോപിക്കുകയും രണ്ട് കുട്ടികളെ ആക്രമിക്കുകയും ചെയ്തു. അക്രമിക്കപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. .ഒരു നഴ്‌സിങ് വിദ്യാര്‍ത്ഥിനി സുഹൃത്തുക്കള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ബെര്‍ത്ത്‌ഡേ പാര്‍ട്ടിയിലേക്ക് പ്രതികള്‍ അതിക്രമിച്ച് കയറുകയായിരുന്നു.വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് മറ്റു തെറ്റുകളൊന്നും സംഭവിച്ചിട്ടില്ല എന്ന് പൊലീസ് വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
