ബംഗാൾ സ്വദേശിയുടെ മകന്റെ പോസ്റ്റ്മോട്ടം ഇന്ന് നടക്കും

കഴക്കൂട്ടത്ത് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ബംഗാള്‍ സ്വദേശിയുടെ മകന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. നാലുവയസുകാരനായ ഗില്‍ദറിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക

author-image
Vineeth Sudhakar
New Update
knife

തിരുവനന്തപുരം: കഴക്കൂട്ടത്ത് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ബംഗാള്‍ സ്വദേശിയുടെ മകന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. നാലുവയസുകാരനായ ഗില്‍ദറിന്റെ
മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.ഗില്‍ദറിന്റെ അമ്മ മുന്നിയെയും സുഹൃത്ത് തന്‍ബീര്‍ ആലത്തിനെയും പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് ഇരുവരും പൊലീസിനെ അറിയിച്ചത്. ചോദ്യം ചെയ്ത ശേഷം ഇരുവരെയും വിട്ടയച്ചു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കഴക്കൂട്ടത്തായിരുന്നു മുന്നിയും കുഞ്ഞും സുഹൃത്തും താമസിച്ചുവന്നിരുന്നത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ അമ്മയും സുഹൃത്തും ചേര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഭക്ഷണം കഴിച്ച് ഉറങ്ങിയ കുഞ്ഞ് ഉണര്‍ന്നില്ലെന്നായിരുന്നു അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ കുഞ്ഞിന്റെ കഴുത്തിലെ പാട് കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.