/kalakaumudi/media/media_files/2025/12/29/img_0895-2025-12-29-15-51-02.jpeg)
വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് പ്രകടനവുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍. മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് താരം ഉത്തര്‍പ്രദേശിന് കരുത്തായത്. മത്സരത്തില്‍ 101 പന്തില്‍ പുറത്താവാതെ 160 റണ്‍സാണ് ജുറെല്‍ സ്‌കോര്‍ ചെയ്തത്. ഇതോടെ ലിസ്റ്റ് എയിലെ തന്റെ ആദ്യ സെഞ്ച്വറി കുറിക്കാനും താരത്തിന് സാധിച്ചു. എട്ട് സിക്സും 15 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.158.42 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. അതേസമയം, ജുറെലിന്റെ കരുത്തില്‍ ഏഴ് വിക്കറ്റിന് 369 റണ്‍സ് പടുത്തുയര്‍ത്താന്‍ ഉത്തര്‍പ്രദേശിന് സാധിച്ചു. താരത്തിന് പുറമെ ക്യാപ്റ്റന്‍ റിങ്കു സിങ്ങും അഭിഷേക് ഗോസ്വാമിയും അര്‍ധ സെഞ്ച്വറി നേടി. റിങ്കു 67 പന്തില്‍ 63 റണ്‍സ് എടുത്തപ്പോള്‍ അഭിഷേക് 51 പന്തില്‍ 51 റണ്‍സും സംഭാവന ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
