ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ആദിവാസി വിദ്യാർത്ഥിയെ വീട്ടിൽ കയറി തല്ലി പ്ലസ് ടു വിദ്യാർഥികൾ

പ്ലസ് ടു വിദ്യാർഥികൾ സ്ഥിരം പ്രശ്നക്കാർ.ഇതിനു മുൻപും പല കുട്ടികളെയും ഉപദ്രവിച്ചിട്ടുണ്ട്

author-image
Vineeth Sudhakar
New Update
students exam

കോഴിക്കോട് ∙ ആദിവാസിയായ ഏഴാം ക്ലാസ് വിദ്യാർഥിയെ മറ്റൊരു വിദ്യാർഥി വീട്ടിൽ കയറി ക്രൂരമായി മർദിച്ചെന്ന് പരാതി.കൂടരഞ്ഞി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയെ ആണ് അതെ സ്കൂളിലെ പ്ലസ് ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ചത്.സ്കൂളിൽ വെച്ചു നടന്ന എന്തെങ്കിലും വാക്ക് തർക്കം ആകാം ആക്രമിത്തിന് കാരണം എന്നാണ് നിലവിൽ പോലീസ് പറഞ്ഞിരിക്കുന്നത്.
ഇന്ന് രാവിലെ പതിനൊന്നു മണിക്കാണ് കേസിന് ആസ്പദമായ സംഭവം.കൂടരഞ്ഞി കൊളപ്പറാകുന്നിൽ കോതേരി ക്വാർട്ടേഴ്സിൽ, കുട്ടി താമസിക്കുന്ന സ്ഥലത്ത് എത്തിയാണു വിദ്യാർഥികൾ മർദിച്ചത്.അമ്മ ഓടിയെത്തിയത് കൊണ്ട് കുട്ടിക്ക് കൂടുതൽ പരിക്ക്  പറ്റിയില്ല .നിലവിൽ തിരുവമ്പാടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.