/kalakaumudi/media/media_files/2025/12/30/img_0930-2025-12-30-10-54-25.jpeg)
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ അബ്ജ്യോത് വര്‍ഗീസിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. സനാതന ധര്‍മവുമായി ബന്ധപ്പെട്ട അബ്ജ്യോത് വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. ‘സനാതന ധര്‍മം പകര്‍ച്ചവ്യാധിയെന്ന് വിലയിരുത്തിയ അംബേദ്കറുടെ ഇന്ത്യയില്‍ തന്നെ ജീവിക്കും. ക്രിസ്മസ് ,’ എന്നായിരുന്നു ഡിസംബര്‍ 25ന് അബ്ജ്യോത് വര്‍ഗീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന്റെ അവസാന ഭാഗത്ത് പറയുന്നത്.പോസ്റ്റില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെയും ഇന്ത്യയിലല്ല താന്‍ ജീവിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പറയുന്നുണ്ട്. ഇതിനെതിരെയാണ് സംഘപരിവാര്‍ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.മുതിര്‍ന്ന ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പല നേതാക്കളും അബ്ജ്യോയുടെ ഈ വിമർശനത്തിന് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്.നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇതിനെതിരെ പ്രതികരിക്കുന്നത്.‘വിക്കി പീഡിയയില്‍ ചില അലവലാതികള്‍ എഴുതി വെക്കുന്നത് വേദവാക്യമാക്കുന്ന അബ്ജ്യോത് മാധ്യമ പ്രവര്‍ത്തനത്തിന് യോഗ്യനല്ല. അബ്ജ്യോത് പറഞ്ഞത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ചെറ്റത്തരമാണ്. അംബേദ്കര്‍ എന്തുകൊണ്ടാണ് മറ്റ് മതത്തില്‍ ചേരാതെ ബുദ്ധമതത്തില്‍ ചേര്‍ന്നതെന്ന് ആദ്യം പോയി പഠിക്കൂ…,’ എന്ന് ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ എഴുതി.ആര്‍.എസ്.എസും ബി.ജെ.പിയും ജാതിദ്രോഹത്തെ എതിര്‍ക്കുന്നവരാണെന്ന് മനസിലാക്കിയതിനാലാണ് ആര്‍.എസ്.എസ് പ്രചാരകനായ ദത്തോപാന്ത് തെങ്കഡ്ജിയെ അംബേദ്കര്‍ അദ്ദേഹത്തിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റാക്കിയതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സനാതനത്തെ ഇനിയും അപമാനിക്കുകയാണെങ്കില്‍ ഭരണഘടനയില്‍ ഇല്ലാത്ത നടയടി ഉണ്ടാകുമെന്നും ഭീഷണിയുണ്ട്.വര്‍ഗീസ് സനാതന ധര്‍മത്തെ പറഞ്ഞാല്‍ സ്വര്‍ഗീയം, മതേതരം. ഏതെങ്കിലും അധ്യാപിക ചില ക്ലാസുകാരോട് കേക്ക് വാങ്ങേണ്ടെന്ന് പറഞ്ഞാല്‍ വര്‍ഗീയം ആ പരിപ്പീ മണ്ണില്‍ ഇനി വേവൂല്ലട മോന ഏഷ്യാനെറ്റുകാരാ,’ എന്നായിരുന്നു ശശികലയുടെ പ്രതികരണം.ഇത്തരത്തിൽ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
