/kalakaumudi/media/media_files/2025/12/30/img_0932-2025-12-30-11-19-54.jpeg)
കോഴിക്കോട്: രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ജനുവരി ഒന്ന് മുതൽ ടോൾപിരിവ് തുടങ്ങും.ഓരോ വശങ്ങളിലേക്കും 90 രൂപയാണ് ചാർജ്ജ് നൽകേണ്ടത്.തിങ്കളാഴ്ച ട്രയൽ റൺ നടത്തും. പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിലാണെങ്കിലും ഒളവണ്ണ ടോൾപ്ലാസ എന്ന പേരിലാണ് അറിയപ്പെടുക. പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് 340 രൂപയുടെ പാസ് എടുത്താൽ ഒരുമാസം യാത്ര ചെയ്യാംഇവർ ഇതിനു വേണ്ട രേഖകൾ ഹാജരാക്കണം. നാഷണൽ പെർമിറ്റ് അല്ലാത്ത കോഴിക്കോട് ജില്ലയിൽ രജിസ്റ്റർചെയ്ത കമേഴ്‌സ്യൽ വാഹനങ്ങൾക്കും ഇളവുണ്ട്.മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഹുളി എന്ന കമ്പനിയാണ് ടോൾപിരിവ് നടത്തുന്നത്. മൂന്നുമാസത്തേക്കാണ് അവരെ നിയോഗിച്ചത്. അതുകഴിഞ്ഞാൽ പുതിയ ടെൻഡർ ക്ഷണിക്കും. ടോൾപ്ലാസയിൽ 24 മണിക്കൂറും ഡോക്ടറുൾപ്പെടെയുള്ള മെഡിക്കൽ സംഘത്തിന്റെ സേവനമുണ്ടാവും. രണ്ട് ആംബുലൻസുകൾക്കുപുറമേ വാഹനങ്ങൾ ബൈപ്പാസിൽ എവിടെയെങ്കിലും അപകടത്തിൽപ്പെട്ടാൽ താത്കാലിക അറ്റകുറ്റപ്പണി നടത്താനുള്ള വാഹനവും പ്‌ളാസയിലുണ്ട്.വാഹനാപകടങ്ങളും മറ്റ് നിയമലംഘനങ്ങളും കണ്ടെത്താനുള്ള ക്യാമറകൾ പാതയിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ടോൾപ്ലാസയിൽ തന്നെ കൺട്രോൾ റൂം സജ്ജമാണ്. വാഹനാപകടമുണ്ടായാൽ വിവരം കൺട്രോൾ റൂമിലെ മൊബൈൽ ആപ്പിൽ ലഭിക്കുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. തലശ്ശേരി-മാഹി ബൈപ്പാസിൽ തിരുവങ്ങാടുമാത്രമാണ് ഇപ്പോൾ ടോൾപിരിവ് തുടങ്ങിയത്. രാമനാട്ടുകര-കുറ്റിപ്പുറം റീച്ചിൽ വെട്ടിച്ചിറയിലും ടോൾപ്ലാസ സജ്ജമായിട്ടുണ്ട്. അഴിയൂർ-വെങ്ങളം റീച്ചിൽ അഴിയൂരിലാണ് ഈ മേഖലയിൽ മറ്റൊരു ടോൾപ്ലാസ വരുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
