കെ ടെറ്റ് ഇല്ലാത്ത അധ്യാപകർ ഇനി പുറത്ത്

നിലവിൽ 2026 ഫെബ്രിവരിയിൽ അവസാനഘട്ട പരീക്ഷ നടക്കും.ഇതിലും കെ ടെറ്റ് യോഗ്യത കിട്ടാത്ത അധ്യാപകരെ പുറത്താക്കും എന്നാണ് പറയുന്നത്.

author-image
Vineeth Sudhakar
New Update
IMG_0933

തിരുവനന്തപുരം: സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ, സർവീസിലുള്ള അധ്യാപകർക്കും കെ-ടെറ്റ് യോഗ്യത നേടാൻ പ്രത്യേക പരീക്ഷയുമായി സർക്കാർ. ഫെബ്രുവരിയിൽ ഈ ഈ പരീക്ഷ നടത്താനാണ് തീരുമാനം. തീയതി പിന്നീട് അറിയിക്കും. ടെറ്റ് യോഗ്യതയില്ലാത്തതിനാൽ, സംസ്ഥാനത്തെ അരലക്ഷത്തിലേറെ അധ്യാപകർ തൊഴിൽഭീഷണി നേരിടുന്നതിനാൽ  പ്രത്യേക പരീക്ഷ ആവശ്യപ്പെട്ട് കെഎസ്ടിഎ ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാരിനെ സമീപിച്ചിരുന്നു.2009-ലെ വിദ്യാഭ്യാസ അവകാശ നിയമ(ആർടിഇ)ത്തിലാണ് അധ്യാപക യോഗ്യതയായി കെ-ടെറ്റ് നിഷ്കർഷിച്ചത്. ഈ നിയമം വരുന്നതിനുമുൻപ്‌ ജോലിയിൽ പ്രവേശിച്ചവരും  ടെറ്റ് നേടണമെന്നാണ് സുപ്രീംകോടതിവിധി. അഞ്ചു വർഷത്തിലേറെ സർവീസുള്ള രാജ്യത്തെ മുഴുവൻ അധ്യാപകരും 2027 സെപ്‌റ്റംബർ ഒന്നിനുമുൻപ്‌ ടെറ്റ് യോഗ്യത നേടണമെന്നാണ് ഇപ്പോൾ ഉള്ള വിധി.അല്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചു വിടും.2011-ലാണ് കേരളത്തിൽ ആർടിഇ നടപ്പാക്കിയത്. 2012 മുതൽ കെ-ടെറ്റ് നിർബന്ധമാക്കി. സർക്കാർ ഇളവനുവദിച്ചതിനാൽ 2012-നുമുൻപ്‌ ജോലിയിൽ പ്രവേശിച്ചവർ എഴുതിയിരുന്നില്ല.സുപ്രീംകോടതിവിധി വന്നതോടെ, ഇവർക്കെല്ലാം തൊഴിൽഭീഷണി വന്നു. ഈ പശ്ചാത്തലത്തിലാണ് ഫെബ്രുവരിയിലെ പ്രത്യേക പരീക്ഷ ഒരുക്കുന്നത്.