ഭാര്യ ആത്മഹത്യ ചെയ്തതിനു പിന്നാലെ യുവാവും ജീവനൊടുക്കി

ഭാര്യ ആത്മഹത്യ ചെയ്തതിനെ തുടർന്ന് കുടുംബം സൂരജിന് എതിരെ കേസ് കൊടുത്തിരുന്നു.ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ടു പീഡനം നടത്തി എന്നാണ് പരാതി

author-image
Vineeth Sudhakar
New Update
a803907f-7c66-4a6e-9a2b-fd8d9e1a9a83

നാ​ഗ്‌​പു​ർ: ഭാ​ര്യ ജീ​വ​നൊ​ടു​ക്കി​യ​തി​നു പി​ന്നാ​ലെ ഭ​ർ​ത്താ​വി​നെ​യും മ​രി​ച്ച നി​ല​യി​ൽ ​ക​ണ്ടെ​ത്തി. സൂ​ര​ജ് ശി​വ​ണ്ണ (36) എ​ന്ന യു​വാ​വാ​ണ് നാ​ഗ്പൂ​രി​ലെ  ഹോ​ട്ട​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്.ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് മ​ഹാ​രാഷ്‌ട്ര​യി​ൽ എ​ത്തി​യ​ത്. യു​വാ​വി​നൊ​പ്പം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച അ​മ്മ​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.വ്യാ​ഴാ​ഴ്ച​യാ​ണ് സൂ​ര​ജി​ന്‍റെ ഭാ​ര്യ ഗാ​ൻ​വി ബം​ഗു​ളൂ​രു​വി​ൽ മ​രി​ച്ച​ത്. ഗാ​ൻ​വി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സൂ​ര​ജി​നെ​തി​രെ ആ​ത്മ​ഹ​ത്യ​യ്ക്കു പ്രേ​രി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ചു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.ചൊ​വ്വാ​ഴ്ച ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ബ്രെ​യി​ൻ ഡെ​ത്ത് സം​ഭ​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റി​യ ഗാ​ൻ​വി​യു​ടെ മ​ര​ണം വ്യാ​ഴാ​ഴ്ച സ്ഥി​രീ​ക​രി​ച്ചു.യു​വ​തി​യു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരമായി സൂരജ് ഭാര്യയെ ഉപദ്രവിച്ചിരുന്നു എന്നും ആത്മഹത്യാ പ്രേരണ കുറ്റത്തിന് സൂരജിന് എതിരെ കുടുംബം കേസ് കൊടുത്തിരുന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു നാ​ഗ്‍​പൂ​രി​ലേ​ക്കു ക​ട​ന്ന യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ​ത്..ബാംഗ്ലൂരി​ൽ വ​ച്ച് ഒ​ക്ടോ​ബ​ർ 29നാ​യി​രു​ന്നു സൂ​ര​ജി​ന്‍റെ​യും ഗാ​ൻ​വി​യു​ടെ​യും വി​വാ​ഹം. ഹ​ണി​മൂ​ണി​നാ​യി ശ്രീ​ല​ങ്ക​യി​ലേ​ക്കു പോ​യെ​ങ്കി​ലും ചി​ല പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്നു യാ​ത്ര പാ​തി​യാ​ക്കി ഇ​വ​ർ തി​രി​ച്ചു​പോ​ന്നി​രു​ന്നു.തുടർന്ന് ഇവർക്കിടയിൽ ചെറിയ പ്രശ്ങ്ങൾ ഉടലെടുത്തിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.സ്ത്രീധനത്തെ ചൊല്ലി വഴക്ക് പതിയവായിരുന്നു എന്നും ,ഇയാൾ ഉപദ്രവിക്കുമായിരുന്നു എന്നും പരാതിയിൽ കുടുംബം പറയുന്നുണ്ട്.പരാതിയിൽ പോലീസ് കേസ് എടുത്ത ഉടനെ ഇയാൾ അമ്മയുമായി നാട് വിടുകയായിരുന്നു.