ബിന്ദു പത്മനാഭൻ കൊല കേസിൽ കുറ്റപത്രം സമർപ്പിച്ചു

ചേ​ർ​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ബി​ന്ദു പ​ത്മ​നാ​ഭ​ൻ കൊ​ല​ചെ​യ്യ​പ്പെ​ട്ട കേ​സി​ൽ സ്റ്റേ​റ്റ് ക്രൈം​ബ്രാ​ഞ്ച് ചേ​ർ​ത്ത​ല ജു​ഡി​ഷൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

author-image
Vineeth Sudhakar
New Update
IMG_0935

ചേ​ർ​ത്ത​ല: കേരളത്തെ ഞെട്ടിച്ച ചേ​ർ​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ബി​ന്ദു പ​ത്മ​നാ​ഭ​ൻ കൊ​ല​​ കേ​സി​ൽ സ്റ്റേ​റ്റ് ക്രൈം​ബ്രാ​ഞ്ച് ചേ​ർ​ത്ത​ല ജു​ഡി​ഷൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.കേ​സി​ൽ പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യും വ​സ്തു ഇ​ട​നി​ല​ക്കാ​ര​നു​മാ​യ സി.​എം. സെ​ബാ​സ്റ്റ്യ​നെ  ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത​ത്. ഇ​തി​നൊ​പ്പം സെ​ബാ​സ്റ്റ്യ​ന​ട​ക്കം 11 പേ​ർ പ്ര​തി​യാ​യ വ​സ്തു ത​ട്ടി​പ്പും വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ലും അ​ട​ക്ക​മു​ള്ള മൂ​ന്നു കേ​സു​ക​ളും ചേ​ർ​ത്ത് കു​റ്റ​പത്രം സ​മ​ർ​പ്പി​ച്ചു.

നി​ല​വി​ൽ ബി​ന്ദു​പ​ത്മ​നാ​ഭ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു കൊ​ല​പാ​ത​ക കേ​സു​ക​ളും വ്യാ​ജ​രേ​ഖ ച​മ​ച്ചു​ള്ള സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മു​ൾ​പ്പെ​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സെ​ബാ​സ്റ്റ്യ​ൻ വി​യൂ​ർ ജ​യി​ലി​ലാ​ണ്. 2017 ൽ ​ബി​ന്ദു​ പ​ത്മ​നാ​ഭ​നെ കാ​ണാ​താ​യ​താ​യി സ​ഹോ​ദ​ര​ൻ പ്ര​വീ​ൺ​കു​മാ​ർ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​ണ് പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​ത്.

2018-ൽ ​ത​ന്നെ ബി​ന്ദു​ പ​ത്മ​നാ​ഭ​ന്‍റെ സ്വ​ത്ത് വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചു ത​ട്ടി​യെ​ടു​ത്ത​താ​യ കേ​സു​ക​ളെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ മൂ​ന്നു മാ​സം മു​മ്പാ​ണ് ബി​ന്ദു കൊ​ല​ചെ​യ്യ​പെ​ട്ട​ന്നു ക​ണ്ടെ​ത്തി കേ​സെ​ടു​ത്ത​ത്.ഇ​തോ​ടെ​യാ​ണ് വ്യാ​ജ​രേ​ഖ ച​മ​ച്ചു​ള്ള സ്വ​ത്ത് ത​ട്ടി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നു കേ​സു​ക​ളും കൊ​ല​പാ​ത​ക​വും ഉ​ൾ​പ്പെ​ടെ നാ​ലു കേ​സു​ക​ളും ചേ​ര്‍ത്ത് സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് ഡി​വൈഎ​സ്പി ​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ക്രൈം​ബ്രാ​ഞ്ച് സി.​ഐ ഹേ​മ​ന്ത്കു​മാ​ർ, എ​സ് ഐ ​ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. 2006 മേയ് ആ​റി​ന് സെ​ബാ​സ്റ്റ്യ​ന്‍റെ പ​ള്ളി​പ്പു​റ​ത്തെ വീ​ട്ടി​ൽ വച്ച് ബി​ന്ദു​വി​നെ കൊ​ല​ചെയ്ത തായാണ് അ​ന്വേഷ​ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ​ത്.കേ​സി​ൽ പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യും വ​സ്തു ഇ​ട​നി​ല​ക്കാ​ര​നു​മാ​യ സി.​എം. സെ​ബാ​സ്റ്റ്യ​നെ  ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തത്.2006 ൽ നടന്ന കൊലപാതകം കണ്ടെത്താൻ പോലീസിന് 20 വർഷം കാത്തിരിക്കേണ്ടി വന്നു.2025 ലാണ് കേസ് തെളീക്കപ്പെടുന്നത്.