/kalakaumudi/media/media_files/2025/12/30/11ec1af5-3d4f-45fb-bf18-0175e1178537-2025-12-30-12-56-10.jpeg)
തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് ഐ​എ​ൻ​ടി​യു​സി ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. ദൈ​വ​പ്പു​ര മു​ത്തി​ക്കാ​മ​ല ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ വി​ൽ​സ​ണെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ആ​ടി​ന് തീ​റ്റ​യെ​ടു​ക്കാ​ൻ പോ​കും വ​ഴി​യാ​ണ് വി​ൽ​സ​ണ് ഷോ​ക്കേ​റ്റ​ത്.ഇ​ല വെ​ട്ടാ​ൻ പോ​യ​താ​യി​രു​ന്നു വി​ൽ​സ​ൺ. ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും തി​രി​കെ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​ക്ബാ​ൽ കോ​ള​ജി​ന് പി​ൻ​ഭാ​ഗ​ത്തു​ള്ള പു​ര​യി​ട​ത്തി​ൽ വി​ൽ​സ​ണെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
സ​മീ​പ​വാ​സി പ​ന്നി​ക്കെ​ണി സ്ഥാ​പി​ച്ച് അ​തി​ലേ​ക്ക് വീ​ട്ടി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി വൈ​ദ്യു​തി ക​ട​ത്തി വി​ട്ടി​രു​ന്നു. ഈ ​ക​മ്പി​യി​ൽ ത​ട്ടി​യാ​ണ് വി​ൽ​സ​ൺ മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.
കെ​എ​സ്ഇ​ബി​യു​ടെ റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷം മ​റ്റു വ​കു​പ്പു​ക​ൾ കൂ​ടി ചു​മ​ത്താ​നാ​ണ് പൊ​ലീ​സ് തീ​രു​മാ​നം. പെ​രി​ങ്ങ​മ്മ​ല ഇ​ല​ക്ട്രി​ക്ക​ൽ സെ​ഷ​നി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. വീ​ടി​നു​ള്ളി​ൽ നി​ന്നാ​ണ് വൈ​ദ്യു​തി പ​ന്നി​ക്കെ​ണി​ക്കി​ട്ട ക​മ്പി​യി​ലേ​ക്കു കൊ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
കോ​ൺ​ഗ്ര​സി​ന്‍റെ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, ദ​ളി​ത് കോ​ൺ​ഗ്ര​സ് ക​ല്ല​റ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു വി​ൽ​സ​ൺ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
