കടുവ കിണറ്റിൽ വീണു

ചിറ്റാർ വല്ലൂന്നി പാറയിൽ ആൾതാമസമില്ലാത്ത വീടിന്റെ കിണറ്റിൽ ആണ് കടുവയെ നാട്ടുകാർ കണ്ടത്.തുടർന്ന് ഇവർ ഫോറസ്റ്റിൽ വിവരം അറീച്ചു

author-image
Vineeth Sudhakar
New Update
tiger

പത്തനംതിട്ട: ചിറ്റാര്‍ വില്ലൂന്നിപ്പാറയില്‍ കടുവ കിണറ്റില്‍ വീണു. ഇന്നു രാവിലെയാണ് കടുവയെ കിണറ്റില്‍ കണ്ടെത്തിയത്. ആള്‍ത്താമസമില്ലാത്ത വീടിന്‍റെ കിണറ്റിലാണ് ഇന്നു രാവിലെ കടുവയെ കണ്ടെത്തിയത്.

അലര്‍ച്ച കേട്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കടുവയെ കണ്ടത്.ഉടൻ തന്നെ ഇവർ  വിവരം വനപാലകരെ അറീക്കുക ആയിരുന്നു. വനപാലകരും പോലീസും സ്ഥലത്തെത്തി കടുവയെ മയക്കുവെടിവച്ച് പുറത്തെത്തിക്കാനുള്ള ശ്രമം നടത്തി.

വടശേരിക്കര കുമ്പളത്താമണ്ണില്‍ കഴിഞ്ഞയാഴ്ചയാണ് മറ്റൊരു കടുവ കൂട്ടില്‍ കുടുങ്ങിയത്. പ്രദേശത്തെ ശല്യക്കാരനായി മാറിയ കടുവയെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുക്കുകയായിരുന്നു. കടുവയെ പിന്നീട് തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി.ഈ മേഖലയിൽ ഇത്തരത്തിൽ കടുവ ശല്യം നിരന്തരമായി കണ്ടു വരുകയാണ്.ഇതിനെതിരെ പലതവണ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും വേണ്ട നടപടികൾ ഉണ്ടായിട്ടില്ല.