സ്വയം കഴുത്തു മുറിച്ചു കാട്ടിലേക്ക് ഓടി പോയ രാജേന്ദ്രന്റെ മൃതദേഹം കണ്ടെത്തി

സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.ഇയാൾ ഭാര്യ വീട്ടിൽ ആദ്യം തൂങ്ങി മരിക്കാൻ ശ്രമിക്കുകയും ഭാര്യ തടഞ്ഞപ്പോൾ കത്തി കൊണ്ട് സ്വയം കഴുത്ത് മുറിച്ചു കാട്ടിലേക്ക് ഓടി പോകുകയും ആയിരുന്നു.

author-image
Vineeth Sudhakar
New Update
KNR SUICIDE

ക​ണ്ണൂ​ർ: ​കണ്ണൂർ കൊ​ട്ടി​യൂ​രി​ൽ സ്വ​യം ക​ഴു​ത്തു മു​റി​ച്ച ശേഷം വ​ന​ത്തി​ലേ​ക്ക് ഓ​ടി​പ്പോ​യ മ​ധ്യ​വ​യ​സ്ക​നെ ഉ​ൾ​വ​ന​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി രാ​ജേ​ന്ദ്ര​നാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കൊ​ട്ടി​യൂ​ർ പോ​ലീ​സ് കേസ് എടുത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യ്ക്കാ​ണ് ഭാ​ര്യ വീ​ട്ടി​ൽ വ​ച്ച് രാ​ജേ​ന്ദ്ര​ൻ സ്വ​യം കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന​തും കഴുത്തു മുറിച്ചു വ​ന​ത്തി​ലേ​ക്ക് ഓ​ടി ഓടി പോകുന്ന​തും.തുടർന്ന് ഭാര്യ അയൽവാസികളെ വിവരം അറിച്ചു അവർ അന്വേഷിച്ചു എങ്കിലും കണ്ടെത്താൻ സാധിച്ചില്ല തുടർന്ന് പോലീസിൽ അറീച്ചു. പി​ന്നാ​ലെ വ​നം​വ​കു​പ്പും പോ​ലീ​സും നാ​ട്ടു​കാ​രും സം​യു​ക്ത പ​രി​ശോ​ധ​ന നടത്തി എങ്കിലും ഇയാളെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.പിന്നീട് വനത്തിന്റെ കൂടുതൽ ഉൾ പ്രദേശത്തേക്ക് തിരച്ചിൽ വർധിപ്പിച്ചു.പിന്നീട് വ​ന​ത്തി​ന​ക​ത്ത് ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് രാ​ജേ​ന്ദ്ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ച്ച​യ്ക്ക് ഭാ​ര്യ വീ​ട്ടി​ൽ വ​ച്ച് അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച രാ​ജേ​ന്ദ്ര​ൻ വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ക്കാ​നു​ള​ള ശ്ര​മം നടത്തിയതായി ഭാര്യ പോലീസിനോട് പറഞ്ഞു.ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ക​ഴു​ത്തി​ൽ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന​തും കൊ​ട്ടി​യൂ​ർ റി​സ​ർ​വ് വ​ന​ത്തി​ന​ക​ത്തേ​ക് ഓ​ടി​പോകുന്ന​തും.ഇഭാര്യയും രാജന്ദ്രനും തമ്മിൽ വലിയ വഴക്കോ കാര്യങ്ങളോഇല്ല എന്നാണ് ഭാര്യയുടെ മൊഴി.എന്നാലും സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് പോലീസ് അറിച്ചു.മാനസിക പ്രശ്ങ്ങൾ നേരിടുന്ന ആളാണോ എന്ന് വ്യക്തമായിട്ടില്ല.ഭാര്യയെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.വനത്തിനകത്ത് പോയ രാജേന്ദ്രനെ കണ്ടെത്താൻ   ഡ്രോ​ണും ഡോ​ഗ് സ്ക്വാ​ഡും ഉ​പ​യോ​ഗി​ച്ചിരുന്നു. ഈ പ​രി​ശോ​ധ​ന​യി​ലാ​ണ് രാജേന്ദ്രന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.