/kalakaumudi/media/media_files/2025/12/30/img_0937-2025-12-30-13-18-06.jpeg)
കാ​​​​​ൺ​​​​​പുർ: അ​​​​​ന​​​​​ധി​​​​​കൃ​​​​​ത മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ആ​​​​​രോ​​​​​പി​​​​​ച്ച് യു​​​​​പി​​​​​യി​​​​​ൽ പാ​​​​​സ്റ്റ​​​​​റെ​​​​​യും മ​​​​​ക​​​​​നെ​​​​​യും പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. ഫ​​​​​ത്തേ​​​​​പു​​​​​രി​​​​​ലെ പ​​​​​ള്ളി​​​​​യി​​​​​ൽ പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​​​യോ​​​​​ഗ​​​​​ത്തി​​​​​നി​​​​​ടെ​​ പാ​​​​​സ്റ്റ​​​​​ർ ഡേ​​​​​വി​​​​​ഡ് ഗ്ലാ​​​​​ഡി​​​​​യൻ (60)​​​​​ മ​​​​​ക​​​​​ൻ അ​​​​​ഭി​​​​​ഷേ​​​​​ക് എന്നിവരെയാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
ഹൈ​​​​​ന്ദ​​​​​വ​​​​​ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളാ​​​​​യ സ്ത്രീ​​​​​ക​​​​​ളെ പ​​​​​ണ​​​​​വും മ​​​​​റ്റും വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്ത് മ​​​​​തം​​ മാ​​​​​റ്റു​​​​​ന്ന​​​​​താ​​​​​യി ആ​​​​​രോ​​​​​പി​​​​​ച്ച് ബ​​​​​ജ്​​​രം​​​​​ഗ് ദ​​​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ നേ​​​​​ര​​​​​ത്തേ പ്ര​​​​​തി​​​​​ഷേ​​​​​ധം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​നു​​​​​പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് പാ​​​​​സ്റ്റ​​​റെ​​​യും മ​​​ക​​​നെ​​​യും പോ​​​​​ലീ​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത​​​​​ത്. ബ​​​​​ജ്​​​രം​​​​​ഗ് ദ​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ പോ​​​​​ലീ​​​​​സ് വാ​​​​​ഹ​​​​​നം ​​വ​​​​​ള​​​​​ഞ്ഞ​​​​​ത് സം​​​​​ഘ​​​​​ർ​​​​​ഷാ​​​വ​​​സ്ഥ ​​സൃ​​​​​ഷ്​​​ടി​​​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഇ​​​​​രു​​​​​വ​​​​​രെ​​​​​യും പോ​​​​​ലീ​​​​​സ് തു​​​​​ട​​​​​ർ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി സ്റ്റേ​​​​​ഷ​​​​​നി​​​​​ലേ​​​​​ക്കു കൊ​​​​​ണ്ടു​​​​​പോ​​​​​യി.
നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ആ​​​​​രോ​​​​​പി​​​​​ച്ച് ബ​​​​​ജ്​​​രം​​​​​ഗ് ദ​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ മൂ​​​​​ന്നു മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം പ​​​​​ള്ളി​​​​​ക്കു​​​​​ മു​​​​​ന്പി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ചു​​​​​വെ​​​​​ന്ന് പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. പ്ര​​​​​തി​​​​​ഷേ​​​​​ധം ന​​​​​ട​​​​​ക്കു​​​​​ന്പോ​​​​​ൾ സ്ത്രീ​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 150ഓ​​​​​ളം പേ​​​​​ർ പ​​​​​ള്ളി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
