തിരുവനന്തപുരത്ത് പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി ജീവനൊടുക്കി

അഞ്ചു തെങ്ങ് നെടുങ്ങണ്ടത്തിൽ ഋഷികയെ ആണ് കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

author-image
Vineeth Sudhakar
Updated On
New Update
suicide

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.അ​ഞ്ചു​തെ​ങ്ങ് നെ​ടു​ങ്ങ​ണ്ട ന​ളി​നി ഭ​വ​നി​ല്‍ ഋ​ഷി​ക​യെ​യാ​ണ് വീ​ടി​നു​ള്ളി​ല്‍ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ട​ക്കാ​വൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ൻ​ണ്ട​റി സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഋ​ഷി​ക.സ്കൂളിലും വീട്ടിലും വളരെ മിടുക്കിയായ പെൺകുട്ടിയുടെ മരണ കാരണം വ്യക്തമല്ല. വ​ര്‍​ക്ക​ല​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ക്കും.മരണത്തെ സംബന്ധിച്ച് നിലവിൽ ആത്മഹത്യ കുറിപ്പ് പോലെ ഉള്ള രേഖകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.നിലവിൽ വർക്കല പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.