/kalakaumudi/media/media_files/2025/12/31/img_1002-2025-12-31-18-17-14.jpeg)
ആ​ലു​വ: ആ​ലു​വ​യി​ലെ വാ​ട​ക​വീ​ട്ടി​ൽ നി​ന്ന് മൂ​ന്ന് കി​ലോ ക​ഞ്ചാ​വും അ​ഞ്ച് മി​ല്ലി​ഗ്രാം എം​ഡി​എം​എ​യും ഒ​രു എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി.ആ​ലു​വ ചെ​ങ്ങ​മ​നാ​ട് പനയക്കടവ് കര കോടോ​പ്പി​ള്ളി വാ​സി​ദ് (31), മ​ല​പ്പു​റം തി​രൂ​ർ വളവന്നൂർ വരന്പനാല കര മേ​ച്ചേ​രി വീ​ട്ടി​ൽ മാ​ജി​ത​ ഫർസാ​ന (22) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​മോ​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്ത​ല​യി​ലെ വാ​ട​ക​വീ​ട്ടി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.എ​ട​ത്ത​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ന് എ​തി​ർ​വ​ശം കൊ​ല്ലം​കു​ടി യൂ​സ​ഫ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള​താ​ണ് വാ​ട​ക​മു​റി. ഇ​വ​രു​ടെ കൈ​യി​ൽ നി​ന്നും, ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റി​ൽ നി​ന്നു​മാ​യാ​ണ് വലിയ തോതിൽ മ​യ​ക്കു​മ​രു​ന്ന് ല​ഭി​ച്ച​ത്. ഇ​രു​വ​രെ​യും അറസ്റ്റ് ചെയ്ത് റി​മാ​ൻ​ഡ് ചെ​യ്തു.ഇതിനു മുൻപും മയക്കു മരുന്ന്കേസിൽ പ്രതികൾ ഉൾപ്പെട്ടിട്ട് ഉണ്ട് എന്ന് പോലീസ് പറഞ്ഞു.ഫർസാന പല തട്ടിപ്പ് കേസിലെയും പ്രതി കൂടിയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
